കൊല്ലം : ശക്തമായ മത്സരമാണ് ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് നടക്കുക. സിറ്റിംഗ് എംപിയായ എന്‍കെ പ്രേമചന്ദ്രനു എതിർസ്ഥാനാർത്ഥിയായി മത്സരരംഗത്ത് ഇടതു പക്ഷം നിർത്തിയിരിക്കുന്നത് കൊല്ലം എം എൽ എ കൂടിയായ നടൻ മുകേഷിനെയാണ്. ഇപ്പോഴിതാ പ്രേമചന്ദ്രന്റെ ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയിരിക്കുകയാണ് മുകേഷ്.
read also: കൈവശം എല്‍എസ്‍ഡി സ്റ്റാമ്പ്, വയനാട്ടില്‍ ലഹരി മരുന്നുമായി യുവതി പിടിയില്‍
താന്‍ വികസനപ്രവര്‍ത്തനങ്ങളൊന്നും ചെയ്തിട്ടില്ലെന്നു പറഞ്ഞ എംപി പ്രേമചന്ദ്രന് എന്തെങ്കിലും കച്ചിത്തുരുമ്പുണ്ടോ കാണിച്ചു തരാന്‍ എന്ന് ചോദിച്ച മുകേഷ് 1748 കോടിയുടെ വികസനമാണ് തന്റെ മണ്ഡലത്തില്‍ നടത്തിയിരിക്കുന്നതെന്നും പറഞ്ഞു. ഒപ്പം കൊല്ലത്തേക്ക് വന്നാല്‍ വികസനങ്ങള്‍ തൊട്ടുകാണിച്ചുതരാമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments