തൃശൂർ: തൃശൂർ കോർപറേഷനുള്ളില്‍ താല്‍ക്കാലിക ജീവനക്കാരൻ തൂങ്ങി മരിച്ച നിലയില്‍. കോർപറേഷൻ ആരോഗ്യ വിഭാഗത്തിലെ താല്‍ക്കാലിക ഡ്രൈവറായ സതീശനെ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്റെ മുറിയിലാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാത്രി സതീശൻ നൈറ്റ് ഡ്യൂട്ടിക്ക് എത്തിയിരുന്നു. ഏഴ് വർഷമായി കോർപറേഷനില്‍ താല്‍ക്കാലിക ജീവനക്കാരനായി ജോലി ചെയ്ത് വരികയാണ് സതീശൻ. മരണ കാരണം വ്യക്തമല്ല.
Post Your Comments