PoliticsLatest NewsKeralaNews

കരുവന്നൂർ തട്ടിപ്പ്: അക്കാര്യത്തിൽ ഒരു സംശയവും വേണ്ട, നടന്നിരിക്കുമെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണക്കേസ് വീണ്ടും ജനശ്രദ്ധ പിടിച്ച് പറ്റുന്നു. കേസിൽ കുറ്റക്കാരായ എല്ലാവരെയും പിടികൂടുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയാണ് പുതിയ ചർച്ചകൾക്ക് കാരണമായത്. തട്ടിപ്പിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് തൃശൂർ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയും വ്യക്തമാക്കി. കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്നതിൽ സംശയം വേണ്ടെന്ന് സുരേഷ് ഗോപി അറിയിച്ചു. ഇ.ഡിയുടേത് രാഷ്ട്രീയം വിട്ട് അഡ്മിനിസ്ട്രേഷൻ തലത്തിലുള്ള നടപടിയെന്നും സുരേഷ് ഗോപി പറഞ്ഞു.

ഇതിനിടെ, ഇ.ഡി നോട്ടീസ് വന്ന സാഹചര്യത്തില്‍ ധൈര്യമായി നേരിടുമെന്ന് കേസില്‍ ആരോപണവിധേയനായ സിപിഎം നേതാവ് എം.കെ കണ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അറസ്റ്റ് വന്നാല്‍ നേരിടുമെന്നും ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്നും എം.കെ കണ്ണന്‍. ഇപ്പോള്‍ കേസില്‍ സജീവമാകുന്ന ഇഡി നീക്കം രാഷ്ട്രീയ വിരോധമാണെന്നും തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപിക്ക് ഇത് ഗുണം ചെയ്യില്ല, ഇപ്പോള്‍ ഏകാധിപത്യ ഭരണമാണ് നടക്കുന്നതെന്നും എം.കെ കണ്ണന്‍ പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ അഴിമതി നടത്തിയത് ബിജെപിയാണ്, അതാണ് ഇലക്ട്രല്‍ ബോണ്ട് അഴിമതിയെന്നും എം.കെ കണ്ണന്‍ പറഞ്ഞു.

അതേസമയം, കരുവന്നൂര്‍ സഹകരണ ബാങ്ക് കേസില്‍ കൂടുതല്‍ സിപിഎം നേതാക്കള്‍ക്ക് ഇഡി ഉടൻ നോട്ടീസ് നല്‍കും. നിലവില്‍ തൃശൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിനാണ് ഇഡി നോട്ടീസ് വന്നിരിക്കുന്നത്. ഇനി എംകെ കണ്ണൻ, എസി മൊയ്തീൻ എന്നീ നേതാക്കള്‍ക്ക് കൂടി ഉടൻ നോട്ടീസെത്തുമെന്നാണ് വിവരം. കേസില്‍ സഹകരണ രജിസ്ട്രാർമാർക്കും പങ്കുണ്ടെന്നാണ് ഇഡി വാദം. പത്ത് വർഷത്തെ ഓഡിറ്റ് വിവരം മറച്ചുവച്ചത് രജിസ്ട്രാർമാരാണെന്നാണ് ഇഡി ചൂണ്ടിക്കാട്ടുന്നത്. ഈ കാലയളവിൽ ചുമതല വഹിച്ചവരെ പ്രതികളാക്കാനാണ് നീക്കം.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button