ചാലക്കുടി: തൃശൂർ എടുക്കാനാണ് വന്നത്, തൃശൂർ എടുത്തിരിക്കുമെന്ന് എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപി. തൃശൂർ വഴി കേരളത്തിന്റെ ഉയിർപ്പ് സംജാതമാകുമെന്നും വോട്ടെണ്ണല്‍ നടക്കുന്ന ജൂണ്‍ നാലിന് തൃശൂരിന്റെ ഉയിർത്തെഴുന്നേല്പ്പായിരിക്കും നടക്കുകയെന്നും സുരേഷ് ഗോപി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെയും സുരേഷ് ഗോപി പരോക്ഷമായി പരിഹസിച്ചു. ‘ശ്രീലങ്കയില്‍ സംഭവിച്ചതുപോലെ ഇവിടെയും സംഭവിക്കും. ക്യാപ്റ്റൻ ഇപ്പോള്‍ ശക്തനല്ല. കാലിനടിയിലെ മണ്ണ് ഒലിച്ചുപോയി. സംസ്ഥാനത്തും കൊടുങ്കാറ്റ് വീശിയടിക്കുകയും കപ്പല്‍ ആടിയുലയുകയും ചെയ്യുമെന്നും’ സുരേഷ് ഗോപി വ്യക്തമാക്കി.
Post Your Comments