KeralaLatest NewsNews

‘കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കും പങ്കുണ്ട്’: നരേന്ദ്ര മോദി

ന്യൂഡല്‍ഹി: കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനെ ലക്ഷ്യം വെച്ച് കൊണ്ട് സ്വര്‍ണക്കടത്ത് കേസില്‍ ഒരു പ്രത്യേക ഓഫീസിനു ബന്ധമുണ്ടെന്ന് ആരോപിച്ചിരിക്കുകയാണ് നരേന്ദ്ര മോദി. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ഉന്നത കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് പങ്കുണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു. കേരളത്തിലെ ബൂത്തുതല കാര്യകര്‍തൃക്കളുമായി നമോ ആപ് വഴിയുള്ള ഓണ്‍ലൈന്‍ സംവാദത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.

Read Also: ജനറല്‍ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു: പ്രതി പിടിയില്‍

‘പരസ്പര അഴിമതികള്‍ മറച്ചുവയ്ക്കാനാണ് ഇന്ത്യ മുന്നണി രൂപീകരിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസുകള്‍ പ്രത്യേക ഓഫീസുമായി ബന്ധപ്പെട്ടു കിടക്കുന്നതാണെന്ന് രാജ്യം മുഴുവന്‍ ബോധ്യമുള്ള കാര്യമാണ്. അതുപോലെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കും പങ്കുണ്ട്. ഈ അഴിമതി വഴി പാവങ്ങളുടെ പണമാണ് കൊള്ളയടിക്കപ്പെട്ടത്. കുറ്റകൃത്യങ്ങളില്‍ പങ്കാളികളായവരെ വെറുതെ വിടില്ല. ജനങ്ങളുടെ പണം കൊള്ളയടിച്ചവര്‍ ശിക്ഷിക്കപ്പെടാതെ പോകില്ലെന്നു കേരളത്തിലെ ജനങ്ങള്‍ക്ക് ഞാന്‍ ഉറപ്പു നല്‍കുന്നു. നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കുന്നതിനുള്ള എല്ലാ വഴികളും ആലോചിക്കും. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകും, നീതി നടപ്പാക്കുമെന്ന് ഉറപ്പ് നല്‍കുന്നു’ മോദി പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button