KeralaLatest NewsNews

ഇന്നുവരെ ഒരാളും എടുക്കാത്ത മഹത്യാഗം, അധ്വാനം എന്നൊക്കെയുള്ള തള്ള് അംഗീകരിക്കാന്‍ കഴിയില്ല: കുറിപ്പ്

ബ്ലെസ്സിയും ടീമും ഈ പടത്തിനു വേണ്ടി ഡെഡിക്കേറ്റ് ചെയ്തത് 2018 മുതലുള്ള സമയമാണ്....

 തിയറ്റുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടുകയാണ് ആടുജീവിതം സിനിമ. എന്നാൽ സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്. ഇപ്പോഴിതാ ആടുജീവിതത്തിന്റെ നിര്‍മ്മാണത്തിനായി സംവിധായകന്‍ ബ്ലെസിയും ടീമും എടുത്ത കാലയളവിനെ വിമര്‍ശിച്ച്‌ ഷാബു പ്രസാദ് പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. 2018 മുതലാണ് ബ്ലെസിയും ടീമും ഈ സിനിമയ്ക്ക് വേണ്ടി ഇറങ്ങിയതെന്നും, ഇന്നുവരെ ഒരാളും എടുക്കാത്ത മഹാത്യാഗം, അധ്വാനം എന്നൊക്കെ പറഞ്ഞാല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഷാബു പ്രസാദ് ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.

read also: സി.പി.എം നേതാക്കൾക്ക് കുരുക്ക് മുറുകും: കരുവന്നൂർ തട്ടിപ്പിൽ കുറ്റക്കാരായ ഒരാളെ പോലും വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

പതിനാറ് കൊല്ലത്തെ കഠിനധ്വാനത്തിന്റെ ഫലമാണ് ആടുജീവിതം എന്നാണ് പ്രധാന ഹൈപ്പ്… എന്താണ് സത്യം…

2008 ലാണ് ബ്ലെസ്സി ബെന്യാമിന്റെ കൈയ്യില്‍ നിന്ന് നോവല്‍ സിനിമയാക്കാനുള്ള അവകാശം വാങ്ങുന്നതും പ്രഥ്വിരാജിനെ കാസ്റ്റ് ചെയ്യുന്നതും… ബ്ലെസ്സി സ്‌ക്രീപ്റ്റിന്റെ വര്‍ക്ക് തുടങ്ങി… അതങ്ങനെ പോയി… അതിനിടയില്‍ ബ്ലെസ്സി ഭ്രമരം, പ്രണയം, കളിമണ്ണ് സിനിമകള്‍ ചെയ്തു… ഗിന്നസ് ബുക്ക് ഓഫ് റിക്കോര്‍ഡ് നേടിയ, മാര്‍ കൃസോസ്റ്റം തിരുമേനിയെപ്പറ്റിയുള്ള ലോകത്തിലെ ഏറ്റവും വലിയ ഡോക്കുമെന്ററി ചെയ്തു… അതിന് ഒരുപാട് അവാര്‍ഡുകള്‍ കിട്ടി…

ഇതിനിടയില്‍ ബ്ലെസ്സി ആടുജീവിതം നിര്‍മ്മിക്കാന്‍ പറ്റിയ പ്രൊഡ്യൂസര്‍മാരെ അന്വേഷിക്കുകയായിരുന്നു…2015ലാണ് പ്രൊഡ്യൂസറെ ലഭിക്കുന്നത്…

2018ല്‍ ഷൂട്ടിങ് തുടങ്ങി. ജോര്‍ദാന്‍, അല്‍ജീറിയ മരുഭൂമികളില്‍ ആയിരുന്നു പ്രധാന രംഗങ്ങളെല്ലാം എടുത്തത്… അതിനിടയില്‍ കോവിഡ് വന്നു… അങ്ങനെ കുറച്ചുകാലം പോയി…2022ല്‍ ഷൂട്ടിങ് കഴിഞ്ഞു…

ചുരുക്കത്തില്‍ ബ്ലെസ്സിയും ടീമും ഈ പടത്തിനു വേണ്ടി ഡെഡിക്കേറ്റ് ചെയ്തത് 2018 മുതലുള്ള സമയമാണ്….

അതത്ര ചെറുതാണ് എന്നൊന്നും പറയുന്നില്ല. പടത്തിനു ഹൈപ്പ് കൊടുക്കേണ്ടത് വിജയത്തിന് ആവശ്യമാണ്.. ഒക്കെ ശരി… ഏത് സിനിമക്ക് പിന്നിലും ഒരുപാട് പേരുടെ ഡെഡിക്കേഷനും അധ്വാനവുമുണ്ട്… അതൊക്കെ ഏറിയും കുറഞ്ഞും ആടുജീവിതത്തിലുമുണ്ട്… അതിനെ ബഹുമാനിക്കുകയും ചെയ്യുന്നു..

പക്ഷേ ഇന്നുവരെ ഒരാളും എടുക്കാത്ത മഹത്യാഗം അധ്വാനം എന്നൊക്കെ തള്ളിയാല്‍ അംഗീകരിക്കാന്‍ കഴിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button