തിരുവനന്തപുരം: വിമുക്തഭടൻ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാൾ പിടിയിൽ. സൈബർ തട്ടിപ്പിലൂടെ 18 ലക്ഷം രൂപയാണ് വിമുക്തഭടനിൽ നിന്നും തട്ടിയെടുത്തത്. വീട്ടിലിരുന്ന് ഹോട്ടലുകളുടെ സ്റ്റാർ റേറ്റിംഗ് ചെയ്ത വരുമാനം ഉണ്ടാക്കാമെന്ന വാട്സ്ആപ്പ് സന്ദേശത്തിലൂടെയാണ് തട്ടിപ്പിന്റെ തുടക്കം. കുറഞ്ഞ മുതൽമുടക്കിൽ ഉയർന്ന വരുമാനം നേടാമെന്ന് വിശ്വസിപ്പിച്ചാണ് വിമുക്തഭടനിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശിയായ പോൾസൺ ജോസ് എന്നയാളെയാണ് പോലീസ് പാലക്കാട് സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.
തട്ടിപ്പ് ശൃംഖലയിലെ ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്ത വ്യക്തികളിൽ ഒരാളാണ് അറസ്റ്റിലായ പോൾസൺ. സൈബർ തട്ടിപ്പുകളിലൂടെ അക്കൗണ്ടിൽ എത്തുന്ന പണം ചെക്ക് വഴി പിൻവലിച്ച്, കൈമാറ്റം നടത്തി കമ്മീഷൻ കൈപ്പറ്റലാണ് പോൾസണിന്റെ രീതി. ഇയാളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. പോൾസണിന്റെ പേരിലുള്ള രണ്ട് അക്കൗണ്ടുകളിലൂടെ 14 ലക്ഷത്തോളം രൂപ ചെക്ക് വഴി പിൻവലിച്ചിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ പൊന്നാനി, കുറ്റിപ്പുറം എന്നിവിടങ്ങളിൽ നിന്ന് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Also Read: മൂന്നാറിൽ വീണ്ടും കാട്ടാന ഭീതി! അക്രമം അഴിച്ചുവിട്ട് പടയപ്പയും ചക്കക്കൊമ്പനും
Post Your Comments