KeralaLatest NewsNews

ട്രാക്ക് അറ്റകുറ്റപ്പണി: നാഗർകോവിൽ-കന്യാകുമാരി റൂട്ടിലെ 11 ട്രെയിനുകൾ റദ്ദാക്കി

ഇന്ന് 14 ട്രെയിനുകളാണ് ഭാഗികമായി റദ്ദ് ചെയ്തിട്ടുള്ളത്

തിരുവനന്തപുരം: ട്രാക്ക് അറ്റകുറ്റപ്പണികളെ തുടർന്ന് നാഗർകോവിൽ-കന്യാകുമാരി റൂട്ടിലെ ട്രെയിനുകൾ റദ്ദ് ചെയ്തു. ഇന്ന് 11 ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. ചിലത് ഭാഗികമായും റദ്ദ് ചെയ്തിട്ടുണ്ട്. ദക്ഷിണ റെയിൽവേ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം, കൊച്ചുവേളി – നാഗര്‍കോവില്‍ സ്‌പെഷ്യല്‍ ഷെഡ്യൂള്‍, തിരുനെല്‍വേലി – നാഗര്‍കോവില്‍ സ്‌പെഷ്യല്‍ ട്രെയിന്‍, നാഗര്‍കോവില്‍ – കന്യാകുമാരി സ്‌പെഷ്യല്‍ ട്രെയിന്‍, കന്യാകുമാരി – കൊല്ലം മെമു എക്‌സ്പ്രസ്, കൊല്ലം – ആലപ്പുഴ സ്‌പെഷ്യല്‍, കൊല്ലം – തിരുവനന്തപുരം സ്‌പെഷ്യല്‍ എന്നിവയാണ് റദ്ദാക്കിയത്.

ഇന്ന് 14 ട്രെയിനുകളാണ് ഭാഗികമായി റദ്ദ് ചെയ്തിട്ടുള്ളത്. ഈ റൂട്ടിലെ അറ്റകുറ്റപ്പണികൾ ഇന്ന് അവസാനിക്കുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചിട്ടുണ്ട്. അതേസമയം, മറ്റു പാതകളിലെ അറ്റകുറ്റപ്പണികൾ വരും ദിവസങ്ങളിൽ തന്നെ ആരംഭിക്കാനാണ് സാധ്യത.

Also Read: നാഗാലാൻഡിൽ അഫ്സ്പ തുടരും! 6 മാസത്തേക്ക് കൂടി ദീർഘിപ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button