
മുംബൈ: ദമ്പതികള്‍ തമ്മിലുള്ള വഴക്കിനിടെ ഭാര്യയെ യുവാവ് സെക്കന്‍ഡ് ഹാന്‍ഡ് എന്ന് വിളിച്ചതിന്റെ പേരില്‍ ബോംബെ ഹൈക്കോടതി ഭര്‍ത്താവിന് മൂന്ന് കോടി രൂപ നഷ്ടപരിഹാരം ശിക്ഷ വിധിച്ചു. ഇതുമാത്രമല്ല, മാസം തോറും ഒന്നരലക്ഷം രൂപ ചെലവിനായി നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
Read Also: സിക്കിം നിയമസഭാ തിരഞ്ഞെടുപ്പ്: 9 സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട പട്ടിക പ്രഖ്യാപിച്ച് ബിജെപി
1994 ലാണ് ഇരുവരും വിവാഹിതരായത്. യുവതിയ്ക്ക് മുന്‍പ് മറ്റൊരു വിവാഹനിശ്ചയം നടത്തിയിരുന്നു, പക്ഷേ ചില കാരണങ്ങളാല്‍ അത് പിരിഞ്ഞു. പിന്നീടാണ് ആരോപണവിധേയനായ യുവാവുമായി വിവാഹം നടന്നത് . വിവാഹശേഷം ഇരുവരും അമേരിക്കയിലേക്ക് പോയി. ദിവസങ്ങള്‍ക്ക് ശേഷം, ആരോപണവിധേയനായ ഭര്‍ത്താവ് യുവതിയെ മര്‍ദ്ദിക്കാന്‍ തുടങ്ങി. സ്വഭാവത്തില്‍ സംശയിക്കുകയും തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. അതിനിടെ, ഭാര്യയും ഭര്‍ത്താവും 2005ല്‍ മുംബൈയിലേക്ക് മടങ്ങി. വഴക്കിനിടെയാണ് യുവാവ് ഭാര്യയെ സെക്കന്‍ഡ് ഹാന്‍ഡ് എന്ന് വിളിച്ചത് .
തുടര്‍ന്ന് യുവതി ഗാര്‍ഹിക പീഡന നിയമപ്രകാരം 2017 ല്‍ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്‍കുകയും ചെയ്തു. 2023 ജനുവരിയില്‍, കുറ്റാരോപിതനായ ഭര്‍ത്താവിനോട് 3 കോടി രൂപ നഷ്ടപരിഹാരം നല്‍കാനും പ്രതിമാസം 1.5 ലക്ഷം രൂപ മെയിന്റനന്‍സ് അലവന്‍സ് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.
വിചാരണക്കോടതിയുടെ ഈ ഉത്തരവിനെതിരെ പ്രതിയായ ഭര്‍ത്താവ് ഹൈക്കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി. വിചാരണക്കോടതിയുടെ ആ ഉത്തരവ് ഇപ്പോള്‍ ബോംബെ ഹൈക്കോടതി ശരിവച്ചിരിക്കുകയാണ്. ഇതനുസരിച്ച് ഭാര്യക്ക് മൂന്ന് കോടി രൂപ നഷ്ടപരിഹാരവും ഒന്നര ലക്ഷം രൂപ ജീവനാംശവും നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. ശാരീരികമായ പരിക്കുകള്‍ മാത്രമല്ല, മാനസിക പീഡനത്തിനും വൈകാരിക ബുദ്ധിമുട്ടുകള്‍ക്കും കൂടിയാണ് യുവതിക്ക് തുക അനുവദിച്ചിരിക്കുന്നതെന്ന് ഹൈക്കോടതി ജസ്റ്റിസ് ശര്‍മിള ദേശ്മുഖ് ഉത്തരവില്‍ പറഞ്ഞു.
Post Your Comments