ചെന്നൈ: രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ ഇന്ത്യൻ ബാങ്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചീഫ് മാനേജർ, സീനിയർ മാനേജർ, അസിസ്റ്റന്റ് മാനേജർ, മാനേജർ എന്നിങ്ങനെ 146 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ആയിരം രൂപയാണ് അപേക്ഷാ ഫീസ്. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ വച്ചാണ് പ്രവേശന പരീക്ഷ നടക്കുക.
സ്‌കെയിൽ-I മുതൽ സ്‌കെയിൽ-IV വരെ ശമ്പള സ്‌കെയിലുള്ള തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സ്‌കെയിൽ-I തസ്തികകളിൽ 36,000-63,840 രൂപയും സ്‌കെയിൽ II 48,170-69,810 രൂപയും സ്‌കെയിൽ III 63,840-78,230 രൂപയും സ്‌കെയിൽ IV 76,010-89,890 രൂപയുമാണ് ശമ്പള സ്‌കെയിൽ. ഏപ്രിൽ ഒന്ന് വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
Leave a Comment