സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുത്തനെ വർദ്ധിപ്പിച്ച് പ്രമുഖ പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ബാങ്ക്. രണ്ടു കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയർത്തിയിട്ടുള്ളത്. പുതുക്കിയ നിരക്കുകൾ ഒക്ടോബർ 29 മുതൽ പ്രാബല്യത്തിലായി. നിരക്കുകൾ അറിയാം.
ഒരാഴ്ച മുതൽ ഒരു മാസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 2.80 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. ഒരു മാസം മുതൽ 45 ദിവസം വരെയുള്ള നിക്ഷേപങ്ങൾ, മൂന്നുമാസം മുതൽ നാലുമാസം വരെയുള്ള നിക്ഷേപങ്ങൾ എന്നിവയ്ക്ക് യഥാക്രമം 3 ശതമാനം, 3.5 ശതമാനം എന്നിങ്ങനെയാണ് പലിശ നൽകുക. നാലുമാസം മുതൽ ആറുമാസം വരെയുള്ള നിക്ഷേപങ്ങൾക്ക് 3.85 ശതമാനം നൽകും. 9 മാസത്തിൽ താഴെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.50 ശതമാനമാണ് പലിശ നിരക്ക്. 9 മാസം മുതൽ ഒരു വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 4.75 ശതമാനം പലിശ ലഭിക്കുന്നതാണ്.
ഒരു വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.10 ശതമാനവും രണ്ടുവർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.30 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. 3 വർഷം മുതൽ അഞ്ചുവർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.40 ശതമാനമാണ് പുതുക്കിയ നിരക്ക്. അഞ്ചുവർഷമോ അതിൽ കൂടുതലോ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.65 ശതമാനത്തിൽ നിന്നും 6.30 ശതമാനമായി വർദ്ധിച്ചിട്ടുണ്ട്.
Post Your Comments