രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ബാങ്കുമായി കരാറിൽ ഏർപ്പെട്ട് ഹോണ്ട കാർസ് ഇന്ത്യ. വാഹനം വാങ്ങിക്കുവാൻ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ധനസഹായം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ സഹകരണം. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യൻ ബാങ്കിന്റെയും, രാജ്യത്തുടനീളമുള്ള എച്ച്സിഐഎൽ ഡീലർ ശൃംഖലയുടെയും 5,700- ലധികം ശാഖകളിൽ ഫിനാൻസിംഗ് ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്.
എളുപ്പത്തിലുള്ള വായ്പാ വിതരണം, ന്യായമായ പലിശ നിരക്കുകൾ, പ്രത്യേക ഓഫറുകൾ, ഫ്ലെക്സിബിൾ പോളിസികൾ, ലളിതമായ നടപടിക്രമങ്ങൾ എന്നിവയാണ് പുതിയ പങ്കാളിത്തത്തിലൂടെ ഇരുകമ്പനികളും ലക്ഷ്യമിടുന്നത്. അതേസമയം, ബാങ്ക് വാഗ്ദാനം ചെയ്യുന്ന മികച്ച ഫിനാൻസിംഗ് ഓപ്ഷനുകളിലൂടെ ഉപഭോക്താക്കൾക്ക് അവരുടെ ഹോണ്ട വാഹനങ്ങൾ വീട്ടിലെത്തിക്കുവാൻ സാധിക്കുന്നതാണ്. ‘ഹോണ്ട കാർസ് ഇന്ത്യയുമായുള്ള പങ്കാളിത്തത്തിലൂടെ ഒട്ടനവധി ഉപഭോക്താക്കൾക്ക് ഇന്ത്യൻ ബാങ്ക് മുഖാന്തരം ധനസഹായം ഉറപ്പുവരുത്താൻ സാധിക്കും’, ഇന്ത്യൻ ബാങ്ക് റീട്ടെയിൽ അസറ്റ് ജനറൽ മാനേജർ വികാസ് കുമാർ പറഞ്ഞു.
Also Read: ഉന്തിയ പല്ലിന്റെ പേരിൽ ആദിവാസി യുവാവിന് സർക്കാർ ജോലി നിഷേധിച്ചു: നടപടിയുമായി എസ്‌സി എസ്ടി കമ്മീഷൻ
Post Your Comments