ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ഡൽഹി ഹൈക്കോടതിയിൽ പൊതു താൽപര്യ ഹർജി സമർപ്പിച്ച് സാമൂഹിക പ്രവർത്തകൻ. ജയിലിൽ നിന്ന് കെജ്രിവാൾ ഉത്തരവിറക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. പ്രമുഖ സാമൂഹിക പ്രവർത്തകനായ സുർജിത് സിംഗ് യാദവാണ് ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിഷയത്തിൽ കോടതി ഇടപെടൽ ആവശ്യമാണെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം ഡൽഹിയിലെ ജലവിതരണവുമായി ബന്ധപ്പെട്ട് കെജ്രിവാൾ ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇതിനെ തുടർന്ന് സുപ്രീംകോടതി അഭിഭാഷകൻ വിനീത് ജൻഡാൽ ഗവർണർക്ക് പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ഇഡി കസ്റ്റഡിയിലിരിക്കെ ഇത്തരത്തിൽ ഉത്തരവിറക്കുന്നത് നടപടിക്രമങ്ങൾക്ക് വിരുദ്ധമാണ്. ഇവ വ്യാജമായി കെട്ടിച്ചമച്ചതാണോ എന്നതിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷകൻ പരാതി നൽകിയത്. ഇതിന് പുറമേ, തലസ്ഥാനത്ത് സൗജന്യ മരുന്നും, പരിശോധനകളും തുടരാൻ കെജ്രിവാൾ നിർദ്ദേശം നൽകിയതായി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് അറിയിച്ചിരുന്നു.
Also Read: വൈകുന്നേരം വിളക്ക് തെളിയിക്കുമ്പോൾ വീടിന്റെ വടക്കേ വാതിൽ അടച്ചിടണം
Post Your Comments