കോഴിക്കോട്: പൗരത്വസമരത്തിനെതിരായ കേസുകള്‍ പിന്‍വലിക്കരുതെന്ന ആവശ്യവുമായി ബിജെപി. കലാപമുണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്കെതിരായ കേസ് പിന്‍വലിക്കരുത്. ശബരിമല പ്രക്ഷോഭത്തില്‍ നാമജപഘോഷയാത്ര നടത്തിയവര്‍ക്കെതിരെ ഇപ്പോഴും കേസുണ്ട്. ഒരു കേസ് മാത്രം പിന്‍വലിക്കുന്നത് ഇരട്ടനീതിയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് പറഞ്ഞു.
സിഎഎ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. പൗരത്വ ഭേഗഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ പേരില്‍ കേരളത്തില്‍ നേരത്തെ 835 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ ഗൗരവ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. നേരത്തെ കേസുകള്‍ പിന്‍വലിക്കാത്തത് പ്രതിപക്ഷം ആയുധമാക്കിയിരുന്നു. സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ നിലപാട് എടുത്തിട്ടുണ്ടെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.
സിഎഎ വിരുദ്ധ സമരത്തിന്റെ ഭാഗമായി 835 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 206 കേസുകള്‍ മാത്രമാണ് ബാക്കിയുള്ളത്. 84 കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ സമ്മതം നല്‍കിക്കഴിഞ്ഞുവെന്നും അന്വേഷണ ഘട്ടത്തില്‍ ഉള്ളത് ഒരു കേസ് മാത്രമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കേസ് പിന്‍വലിക്കുന്ന വിഷയത്തില്‍ കോടതികളാണ് തീരുമാനം എടുക്കേണ്ടതെന്നും കേസ് പിന്‍വലിക്കാന്‍ അപേക്ഷ കൊടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Post Your Comments