മുംബൈ: മഹാലക്ഷ്മി ക്ഷേത്രത്തിനു സമീപം തെരുവ് നായകൾക്ക് മാംസം നൽകിയ സംഭവത്തിൽ കേസെടുത്ത് പോലീസ്. തെക്കൻ മുംബൈ സ്വദേശിനിയായ 40 കാരിക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആരാധനാലയം അശുദ്ധമാക്കിയതിനും, പ്രദേശവാസികളുടെ മതവികാരം വ്രണപ്പെടുത്തിയതിനുമെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഗാവ്ദേവി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
യുവതിക്കെതിരെ ആരാധനാലയം നശിപ്പിക്കുക, അശുദ്ധമാക്കുക, സമാധാന ലംഘനം, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പരാതിയിൽ ബിഎംസിയിലെ രണ്ട് വെറ്റിനറി ഓഫീസർമാരും, രണ്ട് പോലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചിരുന്നു. തെരുവ് നായ്ക്കൾക്ക് മാംസം നൽകരുതെന്ന് സ്ത്രീയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മാംസം നൽകുന്നത് വീണ്ടും ആവർത്തിച്ചതോടെയാണ് നാട്ടുകാർ പോലീസിനെ സമീപിച്ചത്.
Also Read: ശ്രീ അയ്യപ്പസ്വാമിയുടെ ജന്മദിനം പൈങ്കുനി ഉത്രത്തിൽ ജപിക്കേണ്ടത് സവിശേഷ ഫലസിദ്ധിയുള്ള ശാസ്താ മന്ത്രം
Post Your Comments