Latest NewsIndiaNews

കടക്കെണിയിൽ നിന്ന് രക്ഷപ്പെടാൻ കുറുക്കുവഴിയുമായി കർഷകൻ! ഒടുവിൽ പോലീസിന്റെ പൂട്ട്

ഗംഗുപല്ലേ ഗ്രാമത്തിലെ തോട്ടത്തിലാണ് വ്യാപകമായി കഞ്ചാവ് കൃഷി ചെയ്തിരുന്നത്

വിജയവാഡ: കടക്കെണിയിൽ നിന്ന് രക്ഷപ്പെടാൻ കുറുക്കുവഴി തേടിയ കർഷകനെ കയ്യോടെ പിടികൂടി പോലീസ്. കടങ്ങൾ വേഗത്തിൽ വീട്ടാനായി കർഷകൻ കഞ്ചാവ് കൃഷിയാണ് ചെയ്തത്. തന്റെ തോട്ടത്തിലെ പയറ് കൃഷിയുടെ മറവിലാണ് കഞ്ചാവും നട്ടുവളർത്തിയത്. ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ് സംഭവം. പയറ് തോട്ടത്തിൽ 282 കഞ്ചാവ് ചെടികളാണ് ഇയാൾ നട്ടുവളർത്തിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട കേശനപ്പള്ളി ബ്രഹ്മയ്യ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഗംഗുപല്ലേ ഗ്രാമത്തിലെ തോട്ടത്തിലാണ് വ്യാപകമായി കഞ്ചാവ് കൃഷി ചെയ്തിരുന്നത്. കഞ്ചാവ് ചെടികൾ ഏകദേശം ആറടിയോളം വളർച്ചയെത്തിയിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പയറ് ചെടികൾക്കിടയിൽ കഞ്ചാവ് തൈകളും കണ്ടെത്തിയത്. ഏകദേശം ഏക്കറോളം സ്ഥലത്താണ് ഇയാൾ കൃഷി ഇറക്കിയിട്ടുള്ളത്. കാലാവസ്ഥ പ്രതികൂലമായതോടെ കൃഷിയിൽ നിന്ന് വലിയ തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. ഇതോടെ, കടവും വർദ്ധിച്ചു.

Also Read: സ്റ്റോപ്പിൽ നിർത്തിയില്ല, കെ.എസ്.ആർ.ടി.സി ഡ്രൈവറെ കൊണ്ട് 50 തവണ ഇമ്പൊസിഷൻ എഴുതിച്ച് യാത്രക്കാരൻ

കടത്തിൽ നിന്ന് കരകയറാൻ എങ്ങനെ പെട്ടെന്ന് പണമുണ്ടാക്കാം എന്നുള്ള വഴിയാണ് ബ്രഹ്മയ്യ സ്വീകരിച്ചത്. ഇങ്ങനെയാണ് കഞ്ചാവ് കൃഷിയിലേക്ക് തിരിഞ്ഞത്. എന്നാൽ, ഇയാൾക്ക് എവിടെ നിന്ന് കഞ്ചാവ് ചെടിയുടെ വിത്ത് ലഭിച്ചു എന്നതിനെക്കുറിച്ചുളള വിവരങ്ങൾ പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. തോട്ടത്തിലെ മുഴുവൻ കഞ്ചാവ് ചെടികളും പോലീസ് നശിപ്പിച്ചിട്ടുണ്ട്. മൂന്ന് ലക്ഷത്തോളം വില വരുന്ന കഞ്ചാവ് ചെടികളാണ് നശിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button