Latest NewsKeralaNews

വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍

കറുകച്ചാല്‍: കോട്ടയം ജില്ലയിലെ കറുകച്ചാലില്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. മാവേലിക്കര സ്വദേശി മാത്യു കെ ഫിലിപ്പാണ് പിടിയിലായത്. വീട്ടമ്മയ്ക്ക് ലോണ്‍ എടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇരുവരും പരിചയത്തിലാകുന്നത്. അതിനിടെ സ്ത്രീയുടെ പേരിലുള്ള വീടും സ്ഥലവും മാത്യു തന്റെ പേരിലേക്ക് എഴുതിവാങ്ങിയിരുന്നു. ഇത് തിരികെ നല്‍കാതെ വീട്ടമ്മയെ ഭീഷണിപ്പെടുത്തുകയും പല തലണ പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Read Also: കൂടത്തായി: കുറ്റവിമുക്തയാക്കണമെന്ന് ജോളി, ഹർജി തള്ളി സുപ്രീം കോടതി

ബാങ്കില്‍ നിന്നും ലോണ്‍ ലഭിക്കുന്നതിന് വീട്ടമ്മയുടെ പേരിലുള്ള സ്ഥലവും വീടും തന്റെ പേരിലേക്ക് മാറ്റണമെന്ന് തെറ്റിദ്ധരിപ്പിച്ച് മാത്യു സ്വത്തുക്കള്‍ തട്ടിയെടുക്കുകയായിരുന്നു. വീടും സ്ഥലവും എഴുതി വാങ്ങിയതിനു ശേഷം ഇത് തിരികെ നല്‍കാതെ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പലതവണകളിലായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് കറുകച്ചാല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു. അന്വേഷണത്തില്‍ പ്രതി വീട്ടമ്മയെ കബളിപ്പിച്ച് സ്വത്ത് തട്ടിയെടുത്തതായും പീഡിപ്പിച്ചതായും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button