Latest NewsNewsIndia

ഇ.ഡിയുടെ കസ്റ്റഡി അപേക്ഷയെ എതിര്‍ത്ത് അരവിന്ദ് കെജ്രിവാള്‍

ന്യൂഡല്‍ഹി: ഇ.ഡിയുടെ കസ്റ്റഡി അപേക്ഷയെ എതിര്‍ത്ത് അരവിന്ദ് കെജ്രിവാള്‍. അറസ്റ്റ് നിയമവിരുദ്ധമാണെന്നും ഇ.ഡി പകപോക്കുകയുമാണെന്നാണ് കെജ്രിവാളിന്റെ വാദം. അരവിന്ദ് കെജ്രിവാളിനെതിരെ കടുത്ത വാദങ്ങളാണ് റോസ് അവന്യൂ കോടതിയില്‍ ഇ.ഡി നടത്തിയത്. അഴിമതി നടത്താന്‍ കെ.കവിതയും അരവിന്ദ് കേജ്രിവാളും ഒരുമിച്ച് പ്രവര്‍ത്തിച്ചുവെന്നും കെജ്രിവാള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നുമാണ് ഇ.ഡി വാദം. കോടിക്കണക്കിന് രൂപ കോഴയായി അരവിന്ദ് കെജ്രിവാള്‍ ചോദിച്ചുവാങ്ങിയെന്നാണ് ഇ.ഡി പറയുന്നത്. ആസൂത്രണത്തിന് പിന്നില്‍ കെജ്രിവാളാണെന്ന് ഇ.ഡി പറയുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവായ സിഡിആറുകള്‍ പക്കലുണ്ടെന്ന് ഇ.ഡി വാദിച്ചു. സൗത്ത് ഗ്രൂപ്പിന്റെയും എഎപിയുടെയും ഇടനിലക്കാരനായി പ്രവര്‍ത്തിച്ച വിജയ് നായര്‍ താമസിച്ചിരുന്നത്.

Read Also: വീട്ടിൽ ശാസ്ത്ര പരീക്ഷണം നടത്തുന്നതിനിടെ സ്ഫോടനം, 17-കാരൻ മരിച്ചു

കെജ്രിവാളിന് സമീപമുള്ള വീട്ടിലാണെന്ന് ഇ.ഡി പറഞ്ഞു. ഡല്‍ഹി സര്‍ക്കാരിലെ മന്ത്രി കൈലാഷ് ഗഹ്ലോട്ടിന് നല്‍കിയ വീട്ടിലാണ് താമസിച്ചിരുന്നത്. ഈ വീട് വിജയ് നായര്‍ക്ക് നല്‍കിയതും ഡല്‍ഹി മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണമാണെന്നും ഇ.ഡി വാദിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button