ദില്ലി : മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മദ്യ നയ അഴിമതിക്കേസിൽ ഇഡി അറസ്റ്റ് ചെയ്ത സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാക്കൾ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ, കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, സി പി എം, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, എൻ സി പി നേതാവ് ശരത് പവാർ, ഉദ്ദവ് താക്കറെ, അഖിലേഷ് യാദവ്, സി പി ഐ, തൃണമൂൽ കോൺഗ്രസ്, ജെ എം എം, മുസ്ലിം ലീഗ് തുടങ്ങി ‘ഇന്ത്യ’ സഖ്യം ഒന്നടങ്കം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രംഗത്തെത്തി
ഭീരുവായ ഏകാധിപതിക്ക് വേണ്ടത് നിർജ്ജീവമായ ജനാധിപത്യമെന്നാണ് രാഹുല്‍ പറഞ്ഞത്. സർവ്വവും പിടിച്ചടക്കാൻ നോക്കുന്ന അസുര ശക്തി ഇപ്പോള്‍ മുഖ്യമന്ത്രിമാരെയും അറസ്റ്റ് ചെയ്യുന്നുവെന്നും ഇന്ത്യ അർഹമായ മറുപടി നല്‍കുമെന്നും രാഹുല്‍ പറഞ്ഞു. കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടി ഭരണഘടന വിരുദ്ധമെന്ന് പ്രിയങ്ക ഗാന്ധി അഭിപ്രായപ്പെട്ടു.
Post Your Comments