Latest NewsNewsIndia

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി: അംഗങ്ങളുടെ വേതനം വർദ്ധിപ്പിക്കാൻ അനുമതി നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ

നടപ്പ് സാമ്പത്തിക വർഷം 6 കോടിയിലധികം കുടുംബങ്ങൾക്ക് പദ്ധതി വഴി തൊഴിൽ ലഭിച്ചിട്ടുണ്ട്

ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതനം വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാരിന് അനുമതി നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇതോടെ, ഒരാഴ്ചക്കുള്ളിൽ വർദ്ധിപ്പിച്ച വേതനം നിലവിൽ വന്നേക്കുമെന്നാണ് സൂചന. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. അതേസമയം, വേതന വർദ്ധനവുമായി ബന്ധപ്പെട്ട് അനുഭവപൂർണ്ണമായ നിലപാട് സ്വീകരിക്കണമെന്ന് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി കേന്ദ്രത്തിന് നിർദ്ദേശം നൽകിയിരുന്നു.

ഗ്രാമപ്രദേശങ്ങളിൽ ഓരോ കുടുംബത്തിനും സാമ്പത്തിക വർഷം പരമാവധി നൂറ് ദിവസം തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. കണക്കുകൾ പ്രകാരം, നടപ്പ് സാമ്പത്തിക വർഷം 6 കോടിയിലധികം കുടുംബങ്ങൾക്ക് പദ്ധതി വഴി തൊഴിൽ ലഭിച്ചിട്ടുണ്ട്. ഇതിൽ 35.5 ലക്ഷം കുടുംബങ്ങൾക്കാണ് 100 ദിവസത്തെ തൊഴിലുറപ്പ് ലഭിച്ചിരിക്കുന്നത്.

Also Read: ആൺകുട്ടികൾ മധുരപാനീയങ്ങൾ കുറയ്ക്കണോ? പഠന റിപ്പോർട്ട് പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button