PoliticsLatest NewsNews

പുതുച്ചേരിക്ക് സംസ്ഥാന പദവി മുതൽ നീറ്റ് പരീക്ഷ നിരോധനം വരെ! ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രകടനപത്രിക പുറത്തിറക്കി ഡിഎംകെ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, കനിമൊഴി എംപി ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് ഡിഎംകെ പ്രകടന പട്ടിക പുറത്തിറക്കിയിട്ടുള്ളത്

ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാൻ ഇനി മാസങ്ങൾ മാത്രം ശേഷിക്കെ പ്രകടനപത്രിക പുറത്തിറക്കി ഡിഎംകെ. വോട്ടുപിടിക്കാൻ ആകർഷകമായ വാഗ്ദാനങ്ങളാണ് ഇത്തവണ ഡിഎംകെ മുന്നോട്ടുവച്ചിരിക്കുന്നത്. പുതുച്ചേരിക്ക് സംസ്ഥാന പദവിയും, നീറ്റ് പരീക്ഷ നിരോധനവുമാണ് പട്ടികയിലെ പ്രധാന വാഗ്ദാനങ്ങൾ. പ്രകടനപത്രികയോടൊപ്പം ഡിഎംകെയുടെ ആദ്യഘട്ട സ്ഥാനാർത്ഥിപട്ടികയും പുറത്തുവിട്ടിട്ടുണ്ട്.

തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, കനിമൊഴി എംപി ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് ഡിഎംകെ പ്രകടന പട്ടിക പുറത്തിറക്കിയിട്ടുള്ളത്. സിഎഎ റദ്ദാക്കും, ജാതി സെൻസസ് നടപ്പാക്കും, സംസ്ഥാനങ്ങൾക്ക് പൂർണ്ണ അധികാരം നൽകുന്ന വിധത്തിൽ നിയമങ്ങൾ മാറ്റും, ഗവർണർ നിയമനം സംസ്ഥാനങ്ങളുടെ അനുമതിയോടെ നടത്തും, ശ്രീലങ്കൻ തമിഴർക്ക് പൗരത്വം നൽകും, തമിഴ്നാട്ടിലെ കേന്ദ്രസർക്കാർ ഓഫീസുകളിൽ തമിഴ് ഭാഷ നടപ്പാക്കും തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് പ്രകടന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

Also Read: കുടിശ്ശിക ഇനത്തിൽ നൽകാനുള്ളത് കോടികൾ! പൊതുമേഖ സ്ഥാപനങ്ങളിലെ ഫ്യൂസൂരി കെഎസ്ഇബി

shortlink

Related Articles

Post Your Comments

Related Articles


Back to top button