KeralaLatest NewsNews

സിപിഎമ്മില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയിലേയ്‌ക്കെന്ന് സൂചന

മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: സിപിഎമ്മില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോകുന്നുവെന്ന് സൂചന. ഡല്‍ഹിയിലെത്തിയ എസ് രാജേന്ദ്രന്‍, മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തി.

Read Also: ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി, ലീഡര്‍ കെ കരുണാകരന്റെ വിശ്വസ്തന്‍ ബിജെപിയിലേയ്ക്ക്

കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാലിനെ ബിജെപി സ്വീകരിക്കുന്ന ചടങ്ങില്‍ ഉള്‍പ്പെടെ പങ്കെടുത്ത മുതിര്‍ന്ന നേതാവാണ് രാജ്യസഭാ എംപികൂടിയായ പ്രകാശ് ജാവദേക്കര്‍. പ്രകാശ് ജാവദേക്കറുമായി രാജേന്ദ്രന്‍ കൂടിക്കാഴ്ച നടത്തിയതോടെയാണ് ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം ഇപ്പോള്‍ വീണ്ടും ശക്തമായത്.  ഡല്‍ഹിയില്‍
പ്രകാശ് ജാവദേക്കറുടെ വസതിയിലെത്തിയാണ് രാജേന്ദ്രന്‍ കൂടിക്കാഴ്ച നടത്തിയത്. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button