
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. ലീഡറുടെ മകള്‍ പത്മജ വേണുഗോപാലിന് പിന്നാലെ കെ. കരുണാകരന്റെ വിശ്വസ്തനും കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടു. തിരുവനന്തപുരം നഗരസഭ മുന്‍ പ്രതിപക്ഷ നേതാവ് മഹേശ്വരന്‍ നായരാണ് ബിജെപിയില്‍ ചേര്‍ന്നത്. കെപിസിസി എക്‌സിക്യൂട്ടീവ് അംഗമായിരുന്നു മഹേശ്വരന്‍ നായര്‍.
പത്മജ വേണുഗോപാലിനും പദ്മിനി തോമസിനും പിന്നാലെ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി നല്‍കി കൊണ്ടാണ് മഹേശ്വരന്‍ നായരുടെ പാര്‍ട്ടി മാറ്റം.
Read Also: കുടിശിക വരുത്തിയ സ്ഥാപനങ്ങള്‍ക്ക് എതിരായ നടപടി തുടര്‍ന്ന് കെഎസ്ഇബി
വര്‍ഷങ്ങളായുള്ള കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചാണ് കായിക താരം കൂടിയായിരുന്ന പത്മിനി തോമസ് ബിജെപിയില്‍ ചേരുന്നത്. തിരുവനന്തപുരം ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷ് പദ്മിനി തോമസിനൊപ്പം ബിജെപിയില്‍ ചേന്നിരുന്നു.
Post Your Comments