Latest NewsIndiaNews

സര്‍ജന്മാര്‍ എന്റെ തലയോട്ടി തുരന്നു, പക്ഷേ അവര്‍ക്ക് ഒന്നും കിട്ടിയില്ല, അവിടം തീര്‍ത്തും ശൂന്യമാണ്: സദ്ഗുരു

ന്യൂഡല്‍ഹി: മസ്തിഷ്‌ക ശസ്ത്രക്രിയക്ക് ശേഷം സദ്ഗുരുവിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നറിയിച്ച് ഇഷാ ഫൗണ്ടേഷന്‍.

ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതിഗുരുതരമായ രക്തസ്രാവം തലച്ചോറിലുണ്ടായതായും നിലവില്‍ പ്രതീക്ഷകള്‍ക്കപ്പുറമുള്ള പുരോഗതിയുണ്ടെന്നും പ്രസ്താവയില്‍ പറയുന്നു.

Read Also: കാട്ടാനകളുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം : സംഭവം പത്തനംതിട്ടയില്‍

പ്രസ്താവന പുറത്തിറക്കിയതിന് പിന്നാലെ ആശുപത്രി കിടക്കയില്‍ നിന്നും പ്രതികരിക്കുന്ന സദ്ഗുരുവിന്റെ വീഡിയോ ദൃശ്യങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ‘അപ്പോളോ ഹോസ്പിറ്റലിലെ ന്യൂറോ സര്‍ജന്മാര്‍ എന്റെ തലയോട്ടി തുരന്നു, എന്തെങ്കിലും കണ്ടെത്താന്‍ സാധിക്കുമോയെന്ന് നോക്കി. പക്ഷേ അവര്‍ക്ക് ഒന്നും കിട്ടിയില്ല. അവിടം തീര്‍ത്തും ശൂന്യമാണ്’ തമാശരൂപേണ സദ്ഗുരു പ്രതികരിച്ചു. ഇവിടെ ഡല്‍ഹിയിലാണുള്ളത്, തലയോട്ടിയില്‍ പൊട്ടലുണ്ടെങ്കിലും തകരാറില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button