KeralaLatest NewsNews

പാകിസ്ഥാനില്‍ സ്‌ഫോടനം, 12 പേര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ് : തെക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനിലെ കല്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ ഖനിയില്‍ ജോലിചെയ്യുന്ന സമയത്താണ് സ്ഫോടനം നടന്നത്. ഇതില്‍ 8 പേരെ മാത്രമാണ് രക്ഷിക്കാനായതെന്ന് അധികൃതര്‍ അറിയിച്ചു. മീഥെയ്ന്‍ വാതകം ചോര്‍ന്നാണ് അപകടം ഉണ്ടായത്.

Read Also: സുരേഷ് ഗോപിയെ വ്യക്തിഹത്യ ചെയ്യുമ്പോള്‍ ഒരു ദിവസം സത്യം ജനങ്ങള്‍ അറിയുമെന്ന് ഇടതനും വലതനും അറിഞ്ഞില്ല: അനൂപ് ശങ്കര്‍

പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലാണ് കല്‍ക്കരി നിക്ഷേപം കാണപ്പെടുന്നത്. ഈ ഭാഗത്ത് ഖനി അപകടങ്ങള്‍ സാധാരണമാണ്. സുരക്ഷാ ഉപകരണങ്ങളുടെ അഭാവവും മോശം തൊഴില്‍ സാഹചര്യവുമാണ് അടിക്കടി ഉണ്ടാകുന്ന അപകടങ്ങളുടെ പ്രധാന കാരണമെന്ന് ഖനി തൊഴിലാളികള്‍ പരാതിപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button