ജയ്പൂർ: സബർമതി സൂപ്പർഫാസ്റ്റ് എക്സ്പ്രസിന്റെ എൻജിനുകൾ പാളം തെറ്റി. ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഇന്ന് പുലർച്ചെ ഒരു മണിക്കായിരുന്നു സംഭവം. അജ്മീറിലെ മദർ റെയിൽവേ സ്റ്റേഷൻ സമീപത്ത് വച്ചാണ് സബർമതി എക്സ്പ്രസും ഗുഡ്സ് ട്രെയിനും തമ്മിൽ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ സബർമതി എക്സ്പ്രസിന്റെ നാല് കോച്ചുകൾ പാളം തെറ്റുകയായിരുന്നു. യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന.
കൃത്യസമയത്ത് ട്രെയിനിലെ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ഇട്ടിരുന്നു. എന്നാൽ, കൂട്ടിയടി ഒഴിവാക്കാൻ സാധിച്ചില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഉടൻ തന്നെ റെയിൽവേ ഉദ്യോഗസ്ഥർ അപകട സ്ഥലത്തെ സ്ഥിതിഗതികൾ വിലയിരുത്തി. പിന്നാലെ മറ്റൊരു ട്രെയിൻ എത്തിച്ച് യാത്ര പുനരാരംഭിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ട്രാക്കിന്റെ അറ്റകുറ്റപ്പണികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
Also Read: എന്റെ ഫോട്ടോയോ എന്നോടൊപ്പമുള്ള ഫോട്ടോയോ, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപേയോഗിക്കരുത്- ടൊവിനോ
Post Your Comments