എറണാകുളം: ആലുവയില്‍നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ പ്രതികള്‍ ഉപയോഗിച്ചിരുന്ന വാഹനം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.
കണിയാപുരത്താണ് ഇനോവ ക്രിസ്റ്റ കാര്‍ പ്രതികള്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.
രാവിലെയാണ് ആലുവയില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയത്. കടത്തിക്കൊണ്ടുപോയ യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിന് സാക്ഷിയായ ഓട്ടോ ഡ്രൈവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സംശയം. ആലുവ റെയില്‍വേസ്റ്റേഷന്‍ പരിസരത്തുവച്ചാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്.
ഓട്ടോ ഡ്രൈവറുടെ മൊഴിയുടെയും സിസിടിവി ദൃശ്യങ്ങളുടെയുമടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മുമ്പ് റെയില്‍വേസ്റ്റേഷനില്‍ വന്നിറങ്ങിയ മറ്റൊരാളയും തട്ടിക്കൊണ്ടുപോയിരുന്നു. ഇയാളെ പിന്നീട് പ്രതികള്‍ വിട്ടയച്ചിരുന്നു.
Leave a Comment