Latest NewsIndiaNews

ആഗോളതലത്തിൽ ഈ വർഷം വേണ്ടത് 100 കോടിയോളം ഗ്ലൗസ്, ഇന്ത്യക്ക് വൻ സാധ്യത

ജനസംഖ്യ കൂടുതലുള്ള പല രാജ്യങ്ങളിലും ഗ്ലൗസിന്റെ പ്രതിശീർഷ ഉപയോഗം കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്

ആഗോളതലത്തിൽ ഈ വർഷം ഗ്ലൗസിന്റെ ഉപഭോഗം വർദ്ധിക്കാൻ സാധ്യത. മലേഷ്യൻ റബർ ഗ്ലൗ മാനുഫാക്ചേഴ്സ് അസോസിയേഷന്റെ റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം ഏകദേശം 100 കോടിയോളം ഗ്ലൗസ് ആവശ്യമാകുമെന്നാണ് വിലയിരുത്തൽ. പ്രതിവർഷം ശരാശരി 12 ശതമാനത്തോളമാണ് ഗ്ലൗസിന്റെ ഉപയോഗം വർദ്ധിക്കുക.

ജനസംഖ്യ കൂടുതലുള്ള പല രാജ്യങ്ങളിലും ഗ്ലൗസിന്റെ പ്രതിശീർഷ ഉപയോഗം കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ‘ഗ്ലൗസ് നിർമ്മാണ രംഗത്ത് നിലവിൽ കൃത്രിമ റബറാണ് അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്നത്. അതേസമയം, പ്രകൃതിദത്ത റബർ ഉപയോഗിച്ച് ഗ്ലൗസ് നിർമ്മാണ മേഖലയെ കൂടുതൽ സുസ്ഥിരമാക്കാൻ ഇന്ത്യയ്ക്ക് സാധിക്കും’, മലേഷ്യൻ റബർ ഗ്ലൗവ് മാനുഫാക്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ.എസ്. സുപ്രമണിയം പറഞ്ഞു.

Also Read: ‘ഞാൻ നഞ്ചിയമ്മയ്‌ക്കൊപ്പം’: ദേശീയ ചലച്ചിത്ര പുരസ്കാര വിവാദത്തിൽ പ്രതികരിച്ച് അൽഫോൺസ് ജോസഫ്

രണ്ട് ദിവസമായി കൊച്ചിയിലെ മെറിഡിയൻ ഹോട്ടലിൽ നടക്കുന്ന ഇന്ത്യ റബർ മീറ്റിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിരവധി പ്രമുഖർ റബർ മീറ്റിന്റെ ഭാഗമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button