മുംബൈ: എയർ ഇന്ത്യ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ഇനി മഹാരാഷ്ട്ര സർക്കാറിന്റെ കൈകളിലേക്ക്. മുംബൈയിലെ നരിമാൻ പോയിന്റിലെ എയർ ഇന്ത്യ കെട്ടിടമാണ് മഹാരാഷ്ട്ര സംസ്ഥാന സർക്കാർ സ്വന്തമാക്കിയത്. കെട്ടിടം കൈമാറുന്നതുമായി ബന്ധപ്പെട്ടുളള മുഴുവൻ ഇടപാടുകളും പൂർത്തിയായിട്ടുണ്ട്. എയർ ഇന്ത്യ ഉടമസ്ഥാവകാശം അസറ്റ് ഹോൾഡിംഗ് കമ്പനി ലിമിറ്റഡിൽ നിന്ന് മഹാരാഷ്ട്ര സർക്കാറിന് കൈമാറാൻ ഇന്ത്യ ഗവൺമെന്റ് ഇതിനകം അംഗീകാരം നൽകിയിട്ടുണ്ട്. 1,601 കോടി രൂപയുടേതാണ് ഇടപാട്.
അടുത്തിടെ എയർ ഇന്ത്യയുടെ നിക്ഷേപം വിറ്റഴിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികൾക്ക് തുടക്കം കുറിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കെട്ടിടം വിറ്റഴിച്ചത്. നരിമാൻ പോയിന്റിലെ കെട്ടിടം എയർ ഇന്ത്യയുടെ ഐക്കണിക് പ്രതീകമായാണ് വിശേഷിപ്പിച്ചിരുന്നത്. 2022 ജനുവരി 27-നാണ് എയർ ഇന്ത്യയുടെ ഉടമസ്ഥാവകാശം സർക്കാരിന് കൈമാറുന്നതുമായി ബന്ധപ്പെട്ടുള്ള കരാറിന് അനുമതി ലഭിച്ചത്. നിലവിൽ, ഏറ്റെടുക്കൽ നടപടികൾ മുഴുവനായും പൂർത്തിയായിട്ടുണ്ട്.
Post Your Comments