
ഇടുക്കി: വ്യാജ സാലറി സർട്ടിഫിക്കറ്റ് ഹാജരാക്കി വായ്പയെടുത്ത കേസിലെ ഒന്നാം പ്രതി അജീഷിന് സസ്പെൻഷൻ. ഇടുക്കി പോലീസ് സഹകരണ സംഘത്തിൽ നിന്നാണ് ഇയാൾ വായ്പ എടുത്തത്. കുളമാവ് പോലീസ് സ്റ്റേഷനിലെ പോലീസുകാരനാണ് അജീഷ്. പടമുഖം സ്വദേശിയായ കെ.കെ സിജുവിന്റെ പരാതിയിലാണ് കേസെടുത്തത്. സഹകരണസംഘം ഭാരവാഹികൾ ഉൾപ്പെടെ ആറ് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നാല് പേരുടെ ജാമ്യത്തിൽ 2017-ലാണ് അജീഷ് സഹകരണ സംഘത്തിൽ നിന്നും വായ്പയെടുക്കുന്നത്.
വായ്പയെടുക്കാൻ നാല് പേരെയാണ് ജാമ്യത്തിൽ നൽകിയത്. കൂടാതെ, എസ്പി ഓഫീസിലെ അക്കൗണ്ടന്റ് ഓഫീസർ നൽകിയ വ്യാജ സാലറി സർട്ടിഫിക്കറ്റും ജാമ്യത്തിനായി സമർപ്പിച്ചു. എന്നാൽ, ഇത്തരത്തിലൊരു സാലറി സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയിട്ടില്ലെന്ന് സിജു വ്യക്തമാക്കി. തൻ്റെ ഒപ്പ് വ്യാജമായി ഇട്ടെന്നാണ് സിജുവിനെ പരാതി. സാലറി സർട്ടിഫിക്കറ്റിന്റെ കൂടി അടിസ്ഥാനത്തിലാണ് സഹകരണ സംഘം പണം അനുവദിച്ചിട്ടുള്ളത്. വായ്പ തിരിച്ചെടുക്കാത്തതോടെ ജാമ്യക്കാരിൽ നിന്ന് പണം ഈടാക്കുമെന്നുള്ള നോട്ടീസ് ലഭിച്ചപ്പോഴാണ് സിജു സംഭവം അറിയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. സിജുവിന്റെ പരാതിയിൽ പ്രാഥമിക അന്വേഷണ പൂർത്തിയാക്കിയ ശേഷമാണ് അജീഷിനെ സസ്പെൻഡ് ചെയ്തത്.
Also Read: ചൂടിൽ ഉരുകി കേരളം: 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
ഇടുക്കി ജില്ല പൊലീസ് മേധാവിയുടെ ഓഫീസിലെ അക്കൗണ്ട്സ് ഓഫീസർ മീനകുമാരി, പൊലീസ് സഹകരണ സംഘം പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന കെ ൺ.കെ ജോസി, ശശി ഇപ്പോഴത്തെ ഭാരവാഹികളായ സനൽ കുമാർ, അഖിൽ വിജയൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇവർക്കെതിരെ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. തട്ടിപ്പിൽ ഇവരുടെ പങ്കിനെ കുറിച്ചാണ് അന്വേഷിക്കുന്നത്.
Post Your Comments