Latest NewsNewsIndia

പൗരത്വ ഭേദഗതി നിയമം:കിംവദന്തികള്‍ ഒഴിവാക്കണം, കേന്ദ്രം ആരുടെയും പൗരത്വം എടുത്ത് കളയില്ല:മൗലാന ഖാലിദ് റഷീദ് ഫിരംഗി മഹാലി

ലക്‌നൗ: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കിംവദന്തികള്‍ ഒഴിവാക്കണമെന്ന് ഇസ്ലാമിക് സെന്റര്‍ ഓഫ് ഇന്ത്യ (ഐസിഐ) ചെയര്‍പേഴ്സണും ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് അംഗവുമായ മൗലാന ഖാലിദ് റഷീദ് ഫിരംഗി മഹാലി .

Read Also: പൗരത്വനിയമ ഭേദഗതി: വിജ്ഞാപനം ഉടൻ സ്റ്റേ ചെയ്യണം: സുപ്രീം കോടതിയെ സമീപിച്ച് ഡിവൈഎഫ്‌ഐയും മുസ്ലിം ലീഗും

നിയമം സംബന്ധിച്ച കേന്ദ്ര വിജ്ഞാപനത്തെത്തുടര്‍ന്ന്, വ്യാജപ്രചാരണങ്ങള്‍ നടക്കുന്നതിനാലാണ് മൗലാന ഖാലിദിന്റെ ഈ അഭ്യര്‍ത്ഥന .

‘സിഎഎ ആരുടെയും പൗരത്വം എടുത്തുകളയില്ലെന്ന് ഉത്തരവാദിത്തമുള്ളവര്‍ പല തവണ അറിയിച്ചിട്ടുണ്ട്, അതിനാല്‍ സമാധാനവും സഹകരണവും നിലനിര്‍ത്താന്‍ എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, ആരും പരിഭ്രാന്തരാകേണ്ടതില്ല’, അദ്ദേഹം പറഞ്ഞു.

തെറ്റായ പ്രസ്താവനകള്‍ നടത്തുന്നത് ഒഴിവാക്കാനും അല്ലെങ്കില്‍ ഏതെങ്കിലും പ്രശ്നം ആളിക്കത്തിക്കുന്ന എന്തെങ്കിലും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാതിരിക്കാനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നാമെല്ലാവരും രാജ്യത്തെ നിയമത്തില്‍ വിശ്വസിക്കണം. – മൗലാന ഖാലിദ് റഷീദ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button