Latest NewsKeralaNews

യാത്രക്കാർക്ക് സന്തോഷവാർത്ത! അമൃത എക്സ്പ്രസ് ഇനി മുതൽ ഒരു സ്റ്റോപ്പിൽ കൂടി നിർത്തും, സമയക്രമം ഇങ്ങനെ

ജോലി ചെയ്യുന്നവരും ദീർഘദൂര യാത്രകൾ നടത്തുന്നവരും ഏറെ ആശ്രയിക്കുന്ന ട്രെയിനാണ് അമൃത എക്സ്പ്രസ്

തിരുവനന്തപുരം: യാത്രക്കാർക്ക് സന്തോഷവാർത്തയുമായി റെയിൽവേ. തിരുവനന്തപുരം സെൻട്രൽ-മധുര എക്സ്പ്രസിന് ഒരു സ്റ്റേഷനിൽ കൂടി സ്റ്റോപ്പ് അനുവദിച്ചു. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, കഴക്കൂട്ടത്താണ് പുതിയ സ്റ്റോപ്പ്. ഒരു മിനിറ്റ് സ്റ്റോപ്പാണ് അനുവദിച്ചിട്ടുള്ളത്. ജോലി ചെയ്യുന്നവരും ദീർഘദൂര യാത്രകൾ നടത്തുന്നവരും ഏറെ ആശ്രയിക്കുന്ന ട്രെയിനാണ് അമൃത എക്സ്പ്രസ്. അതേസമയം, പാലക്കാട് ഡിവിഷന് കീഴിലെ വിവിധ ഇടങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഈ മാസം 25 വരെ ചില ട്രെയിനുകളുടെ സമയം പുതുക്കി നിശ്ചയിക്കുകയും, റദ്ദ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

16,23 തീയതികളിൽ ഷൊർണൂർ- കോഴിക്കോട് എക്‌സ്പ്രസ്, 10,17,24 തീയതികളിൽ കോഴിക്കോട്- ഷൊർണൂർ എക്‌സ്പ്രസ്, 10, 16, 17 തീയതികളിൽ നിലമ്പൂർ റോഡ്- ഷൊർണൂർ എക്‌സ്പ്രസ്, 10, 16, 17 തീയതികളിൽ ഷൊർണൂർ റോഡ്- നിലമ്പൂർ എക്‌സ്പ്രസ് എന്നിവയാണ് പൂർണമായി റദ്ദാക്കിയ ട്രെയിനുകൾ. അതേസമയം, കൊച്ചുവേളി- ശ്രീ ഗംഗാനഗർ എക്‌സ്പ്രസ് 16-ന് നാല് മണിക്കൂറും 23-ന് ഒരു മണിക്കൂറും വൈകും. 11, 18, 25 തീയതികളിൽ കോയമ്പത്തൂർ- ജബൽപൂർ എക്‌സ്പ്രസ് ഒരു മണിക്കൂർ വൈകും. 15, 16 തീയതികളിൽ കൊച്ചുവേളി- നിലമ്പൂർ റോഡ് രാജ്യറാണി എക്‌സ്പ്രസ് ഒരു മണിക്കൂർ വൈകി രാത്രി 9-ന് പുറപ്പെടും.

Also Read: മുഖ്യമന്ത്രിയുടെ പടംവച്ച പോസ്റ്റർ പതിച്ച ഫോട്ടോ അയക്കണം: ഇല്ലെങ്കിൽ നടപടിയെന്ന് റേഷൻകട ഉടമകൾക്ക് സർക്കാർ മുന്നറിയിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button