തിരുവനന്തപുരം: മാർച്ചിൽ കത്തുന്ന വേനലിൽ ആശ്വാസവാർത്തയുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പൊള്ളുന്ന വെയിലിൽ രണ്ട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഇന്നും നാളെയും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. എന്നിരുന്നാലും, 6 ജില്ലകളിലെ താപനില ക്രമാതീതമായി ഉയരുന്നതാണ്.
ആശ്വാസ മഴ എത്തുന്നതോടെ ചൂടിന് നേരിൽ ശമനം ഉണ്ടായേക്കുമെന്നാണ് വിലയിരുത്തൽ. കോട്ടയം ജില്ലയിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും, ഇന്ന് യെല്ലോ അലർട്ടാണ്. പാലക്കാട്, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
Also Read: ശബരിമല വനമേഖലയിൽ കാട്ടുതീ പടർന്നുപിടിക്കുന്നു, തീ കെടുത്താനുള്ള ശ്രമങ്ങൾ വിഫലം
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ, പകൽ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് ശീലമാക്കേണ്ടതാണ്. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.
Post Your Comments