KeralaLatest NewsNews

സംസ്ഥാനത്ത് ഏത് ദിവസം വേണമെങ്കിലും ലോഡ് ഷെഡ്ഡിംഗ് ആരംഭിക്കും: മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: സര്‍ക്കാരില്‍ നിന്നും കുടിശ്ശിക ഇനത്തില്‍ ലഭിക്കാനുള്ള പണം തരാത്ത പക്ഷം ലോഡ് ഷെഡ്ഡിംഗ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കി കെഎസ്ഇബി.

Read Also: നൂറോളം താരങ്ങളുടെ വിമാനടിക്കറ്റുകള്‍ ട്രാവല്‍ ഏജൻസികള്‍ റദ്ദാക്കി? ‘അമ്മ’ ഷോ റദ്ദാക്കിയതോടെ നഷ്ടം കോടികള്‍

ഇത് സംബന്ധിച്ച് കെഎസ്ഇബി സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി. പരീക്ഷാ കാലമായതിനാല്‍ ലോഡ് ഷെഡ്ഡിംഗ് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ് വൈദ്യുത ബോര്‍ഡ്. മുന്‍കൂര്‍ പണമടച്ച് വൈദ്യുതി വാങ്ങിയില്ലെങ്കില്‍ ഏത് ദിവസം വേണമെങ്കിലും ലോഡ് ഷെഡ്ഡിംഗ് ആരംഭിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.

മഴ കുറഞ്ഞത് ഡാമുകളിലെ വെള്ളത്തിന്റെ അളവിനെയും പ്രതികൂലമായി ബാധിച്ചു. ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കിയതോടെ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭ്യമാകില്ല എന്നതും വെല്ലുവിളിയാണ്. എന്നാല്‍ ഓപ്പണ്‍ സോഴ്സുകളില്‍ നിന്നും വൈദ്യുതി വാങ്ങാമെന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ടെങ്കിലും ഇതിന് മുന്‍കൂര്‍ പണം നല്‍കേണ്ടി വരും. കോടികള്‍ ചിലവഴിക്കേണ്ടി വരുമെന്നതിനാല്‍ ഇത് നടക്കില്ല. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതിനാല്‍ തന്നെ ബോര്‍ഡിന് വായ്പയും ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button