തൃശൂര്‍: തൃശൂരില്‍ എതിര് സ്ഥാനാര്‍ത്ഥിയാരെന്നത് തന്റെ വിഷയമല്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ബിജെപി വിജയിക്കും. സ്ഥാനാര്‍ത്ഥികള്‍ മാറി വരുന്നതിന് അതിന്റേതായ കാരണമുണ്ട്. സ്ഥാനാര്‍ത്ഥിയെ മാറ്റുന്നത് അവരുടെ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ അപ്രതീക്ഷിത മാറ്റത്തിനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.
Read Also: എട്ട് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്: ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വിദഗ്ധർ
വടകരയിലെ സിറ്റിങ് എം പി കെ മുരളീധരനാണ് തൃശ്ശൂരില്‍ മത്സരിക്കുന്നത് . തൃശ്ശൂരിലെ സിറ്റിങ് എംപി ടി എന്‍ പ്രതാപന് പട്ടികയില്‍ ഇടം നേടിയില്ല. പ്രതാപനെ 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരിഗണിക്കുമെന്നാണ് ധാരണ. മുരളീധരന് മാറുന്ന വടകരയില്‍ ഷാഫി പറമ്പില്‍ എംഎല്‍എയോ ടി സിദ്ദിഖ് എംഎല്‍എയോ മത്സരിക്കും. ആലപ്പുഴയില്‍ കെ സി വേണുഗോപാല്‍ തന്നെ മത്സരത്തിനിറങ്ങാനാണ് ധാരണയായിരിക്കുന്നത്.
എതിര് സ്ഥാനാര്‍ത്ഥിയാരെന്നത് എന്റെ വിഷയമല്ല: സുരേഷ് ഗോപി
കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്; തൃശൂരില്‍ കെ മുരളീധരന്
ബാക്കിയിടങ്ങളില്‍ സിറ്റിങ് എംപിമാര്‍ മത്സരിക്കാനാണ് ധാരണ. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാനാണ് ധാരണയെങ്കിലും അവസാന തീരുമാനം രാഹുലിന് വിട്ടിരിക്കുകയാണ്.
Post Your Comments