ന്യൂഡൽഹി: കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന കെ കരുണാകരന്റെ മകൾ വേണുഗോപാൽ ബിജെപിയിൽ ചേർന്നതിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പദ്മജയുടെ കൂടെ അവരുടെ പേജിന്റെ അഡ്മിൻ പോലും പോയിട്ടില്ലെന്ന് സതീശൻ പരിഹസിച്ചു. കേരളത്തില്‍ ഇപ്പോഴും പദവിയിലിരിക്കുന്ന റിട്ടയേഡ് ഐപിഎസ് ഉദ്യോഗസ്ഥനാണ് പത്മജയെ ബിജെപിയിലേക്ക് എത്തിച്ചതെന്ന് സതീശന്‍ പറഞ്ഞു. പത്മജയ്ക്ക് കരുണാകരന്റെ മകള്‍ ആയതിനാല്‍ ന്യായമല്ലാത്ത കാര്യങ്ങള്‍ വരെ ചെയ്ത് കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്മജ തനിക്ക് മൂത്ത സഹോദരി ആയിരുന്നു. പത്മജയെ ബിജെപിയിലേക്ക് എത്തിച്ചത് കേരളത്തില്‍ ഇപ്പോഴും പദവിയിലിരിക്കുന്ന റിട്ടയേഡ് ആയ ഐപിഎസ് ഉദ്യോഗസ്ഥനാണ്. പിണറായിക്ക് വേണ്ടിയാണ് അത് ചെയ്തത്. ലോക്നാഥ് ബെഹ്റയെയാണോ ഉദ്ദേശിച്ചത് എന്ന ചോദ്യത്തിന് അത് നിങ്ങൾ അന്വേഷിച്ചു കണ്ടെത്താനായിരുന്നു മാധ്യമ പ്രവർത്തകരോടുള്ള സതീശൻ്റെ മറുപടി. പത്മജ ബിജെപിയില്‍ ചേര്‍ന്നതില്‍ ഏറ്റവും ആഹ്ളാദം സിപിഐഎമ്മിനാണ്. പത്മജയുടെ കൂടെ അവരുടെ ഫേസ്ബുക്ക് പേജിന്റെ അഡ്മിന്‍ പോലും പോയിട്ടില്ലെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.
ബംഗാളിലെയും ത്രിപുരയിലെയും 60% സിപിഐഎം നേതാക്കളും ബിജെപിയില്‍ എത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വെള്ളിയാഴ്ച ഉണ്ടാവുമെന്നും നാളെ മുതല്‍ 20 യുഡിഎഫ് സ്ഥാനാര്‍ത്ഥികളും പ്രചാരണ പരിപാടികള്‍ ആരംഭിക്കുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. പട്ടികയില്‍ സര്‍പ്രൈസുകള്‍ ഉണ്ടാകുമെന്ന് വി ഡി സതീശന്‍ പറഞ്ഞപ്പോള്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ ലിസ്റ്റില്‍ ഉണ്ടാകുമെന്ന് കെ സുധാകരന്‍ പറഞ്ഞു.
Post Your Comments