Latest NewsUSANewsInternational

ബട്ടര്‍ ചിക്കൻ കഴിച്ച 27-കാരൻ കുഴഞ്ഞു വീണു മരിച്ചു

ഴ്സല്‍ നല്‍കിയ സ്ഥാപനത്തിന്‍റെ ഭാഗത്തുനിന്ന് ഒരു തെറ്റും കണ്ടെത്തി

ലണ്ടൻ: ബട്ടർ ചിക്കൻ കഴിച്ച 27-കാരൻ കുഴഞ്ഞു വീണു മരിച്ചു. പാഴ്സലായി വാങ്ങിയ ബട്ടർ ചിക്കന്റെ ഒരു കഷ്ണം കഴിച്ചപ്പോള്‍ തന്നെ യുവാവ് കുഴ‍ഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇംഗ്ലണ്ടിലെ ഗ്രേറ്റർ മാഞ്ചസ്റ്ററിലാണ് സംഭവം. മാഞ്ചസ്റ്ററിലെ ബറിയ സ്വദേശി ജോസഫ് ഹിഗ്ഗിൻസണ്‍ (27) ആണ് മരിച്ചത്. അണ്ടിപ്പരിപ്പ്, ബദാം തുടങ്ങിയവ കഴിച്ചാല്‍ ഇയാള്‍ക്ക് അലർജി ഉണ്ടാകാറുണ്ടായിരുന്നു. ബട്ടർ ചിക്കനിലെ ബദാമാണ് ഇയാൾക്ക് അലർജിക്കുള്ള കാരണം.

READ ALSO: വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം; മകനെ കൊലപ്പെടുത്തി പിതാവ്

ഹിഗ്ഗിൻസണ്ണിന്റെ മരണ ശേഷം പോലീസ് ബട്ടർ ചിക്കൻ വാങ്ങിയ കടയിലും പരിശോധന നടത്തിയിരുന്നു. പാഴ്സല്‍ നല്‍കിയ സ്ഥാപനത്തിന്‍റെ ഭാഗത്തുനിന്ന് ഒരു തെറ്റും കണ്ടെത്തിയില്ലെന്നു കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button