തിരുവനന്തപുരം: പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തില്‍ സഹോദരനും കോൺഗ്രസ് എംപിയുമായ കെ മുരളീധരനെതിരെ വിമര്‍ശനവുമായി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍.
നാട്ടിലെ സ്ത്രീകളുടെ പക്വതയുടെ അളവെടുക്കുന്നതിനിടെ കെ മുരളീധരന്‍ സ്വന്തം വീട്ടിലെ കാര്യം അറിഞ്ഞില്ലെന്ന് ആര്യ പറഞ്ഞു. ‘നാട്ടിലെ സ്ത്രീകളുടെ പക്വതയുടെ അളവെടുക്കുന്നതിനിടെ ഏട്ടന്‍ വീട്ടിലെ പക്വത ചോര്‍ന്നത് ശ്രദ്ധിച്ചില്ലത്രെ! കലികാലം തന്നെ, ഉറപ്പിക്കാം…??’ -എന്നായിരുന്നു ആര്യാ രാജേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
read also: റെയില്‍വേയില്‍ 9000 ടെക്‌നീഷ്യന്‍ ഒഴിവുകള്‍
കെ മുരളീധരന്‍ ആര്യാ രാജേന്ദ്രനെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തിനു നൽകിയ പരോക്ഷ മറുപടിയാണ് ആര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ ചർച്ച ഉയരുന്നുണ്ട്. .
മേയര്‍ ആര്യാ രാജേന്ദ്രനെ കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ടെന്നും പക്ഷേ വായില്‍ നിന്ന് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ വര്‍ത്തമാനങ്ങളാണ് വരുന്നതെന്നുമെന്നെല്ലാം മുരളീധരൻ പരിഹസിച്ചിരുന്നു. പരാമര്‍ശം വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച മുരളീധരന്‍ ‘മേയര്‍ പക്വതയില്ലാതെ പെരുമാറുന്നുവെന്നാണ് ഉദ്ദേശിച്ചതെന്ന്’ വിശദീകരണം നല്‍കിയിരുന്നു.
Post Your Comments