Latest NewsNewsIndia

പാണ്ട അടക്കം 87 ഓളം മൃഗങ്ങളെ തായ്‌ലൻഡിൽ നിന്ന് ഇന്ത്യയിലേക്ക് കടത്താൻ ശ്രമം, 6 പേർ പിടിയിൽ

ബാങ്കോക്കിൽ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്യാനിരിക്കുന്നവരുടെ പക്കൽ നിന്നാണ് മൃഗങ്ങളെ കണ്ടെത്തിയിട്ടുള്ളത്

തായ്‌ലൻഡിൽ നിന്ന് ഇന്ത്യയിലേക്ക് മൃഗങ്ങളെ കടത്താൻ ശ്രമിച്ച സംഘം പോലീസിന്റെ വലയിൽ. ബാങ്കോക്ക് വിമാനത്താവളത്തിൽ നിന്നാണ് 6 ഇന്ത്യക്കാർ അറസ്റ്റിലായത്. പാണ്ഡ അടക്കം നിരവധി മൃഗങ്ങളെ ഇന്ത്യയിലേക്ക് കടത്താനാണ് സംഘം ശ്രമിച്ചത്. ഇതിനിടെയാണ് ആറ് പേരും പോലീസിന്റെ വലയിലാകുന്നത്. ഇവരിൽ നിന്ന് പാമ്പ്, പല്ലി എന്നിങ്ങനെ 87 ഓളം മൃഗങ്ങളെ പിടികൂടിയിട്ടുണ്ട്. ചെക്ക് ഇൻ ചെയ്ത ലഗേജിനുള്ളിൽ നിന്നാണ് ഇവയെ കണ്ടെത്തിയിരിക്കുന്നത്.

ബാങ്കോക്കിൽ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്യാനിരിക്കുന്നവരുടെ പക്കൽ നിന്നാണ് മൃഗങ്ങളെ കണ്ടെത്തിയിട്ടുള്ളത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇവരിൽ നിന്ന് കണ്ടെടുത്ത മൃഗങ്ങളെല്ലാം വംശനാശ ഭീഷണി നേരിടുന്നവയാണ്. തായ്‌ലൻഡിലെ നിയമപ്രകാരം ചുരുങ്ങിയത് 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. അതേസമയം, പിടിയിലായവരുടെ മറ്റു വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇവരുടെ പേര് വിവരങ്ങൾ ഉടൻ പുറത്തുവിട്ടേക്കുമെന്നാണ് സൂചന.

Also Read: പദ്മജ വേണുഗോപാൽ ഇന്ന് അംഗത്വം സ്വീകരിക്കും: ബിജെപിയിൽ ഇനി ആന്റണി ഗ്രൂപ്പും കരുണാകരൻ ഗ്രൂപ്പും വരുമോയെന്ന് ട്രോൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button