ThrissurLatest NewsKeralaNews

തൃശ്ശൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ

9 വയസ്സുകാരനായ മകൻ ഓട്ടിസം ബാധിതനായിരുന്നു

തൃശ്ശൂരിൽ ഒരു കുടുംബത്തിലെ 3 പേർ ജീവനൊടുക്കിയ നിലയിൽ. പേരാമംഗലം അമ്പലക്കാവിൽ അടാട്ട് മാടശ്ശേരി വീട്ടിൽ സുമേഷ് (35), ഭാര്യ സംഗീത (33), മകൻ ഹരിൻ 9 എന്നിവരാണ് ആത്മഹത്യ ചെയ്തത്. ഇവരുടെ അടുത്തുനിന്ന് ആത്മഹത്യക്കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ആത്മഹത്യ ചെയ്തു എന്നാണ് പ്രാഥമിക നിഗമനം.

ഭാര്യയും ഭർത്താവും തൂങ്ങിമരിച്ച നിലയിലും, കുട്ടിയെ പായയിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. 12 ദിവസം മുൻപാണ് സുമേഷ് വിദേശത്തു നിന്നും നാട്ടിലെത്തിയത്. ഇവരുടെ 9 വയസ്സുകാരനായ മകൻ ഓട്ടിസം ബാധിതനായിരുന്നു. ഏറെ വൈകിയിട്ടും വീട് തുറക്കാത്തത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പേരാമംഗലം പോലീസ് സ്ഥലത്തെത്തി വാതിൽ തുറന്ന് അകത്ത് കയറിയപ്പോഴാണ് മൂന്ന് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

Also Read: പത്മജയുടെ ബിജെപി പ്രവേശനത്തെ പരിഹസിച്ച് സിപിഎം നേതാവ് പി ജയരാജന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button