Latest NewsKeralaNews

കോണ്‍ഗ്രസ് നാളെ ബിജെപിയിലേക്ക് പോകില്ല എന്നതിന് എന്താണ് ഉറപ്പെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

കോണ്‍ഗ്രസിന്റെ ഡസന്‍ നേതാക്കളാണ് ഇന്ത്യയില്‍ ഉടനീളം ബിജെപിയിലേക്ക് പോകുന്നത്

തിരുവനന്തപുരം: കോണ്‍ഗ്രസ് നാളെ ബി.ജെ.പിയിലേക്ക് പോകില്ല എന്നതിന് എന്താണ് ഉറപ്പെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കോണ്‍ഗ്രസിന്റെ ഡസന്‍ നേതാക്കളാണ് ഇന്ത്യയില്‍ ഉടനീളം ബിജെപിയിലേക്ക് പോകുന്നത്. കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വ സമീപനം ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ ഒരു വ്യത്യാസവുമില്ല എന്നതിന്റെ തെളിവാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

Read Also: കാണുന്ന സിനിമയ്ക്ക് മാത്രം പണം! കേരളത്തിന്റെ സ്വന്തം ഒടിടി പ്ലാറ്റ്ഫോം അവതരിപ്പിച്ച് മുഖ്യമന്ത്രി

കേരളത്തില്‍ രണ്ടക്ക നമ്പര്‍ തങ്ങള്‍ക്ക് ലഭിക്കുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. അതില്‍ ബി.ജെ.പിക്കാര്‍ക്ക് ഒന്നും ലഭിക്കാന്‍ പോകുന്നില്ല എന്നത് ഉറപ്പാണ്. കോണ്‍ഗ്രസില്‍ നിന്ന് ജയിച്ചു വരുന്നവരെ ബി.ജെ.പിയില്‍ എത്തിക്കും. അതില്‍ നിന്നാണ് പ്രധാനമന്ത്രിയുടെ രണ്ടക്കം എന്ന പ്രയോഗം വന്നത്. എ.കെ ആന്റണിയുടെ മകന്‍ പോയി, കരുണാകരന്റെ മകള്‍ പോയു. ഇനി ആരൊക്കെയാണ് പോകുന്നത് എന്ന് കണ്ടറിയണം. വടകരയില്‍ ഇടതുപക്ഷ മുന്നണി ജയിക്കാന്‍ പോവുകയാണ് അതുകൊണ്ടുതന്നെ അവിടെ മുരളീധരന്‍ ആണോ എന്ന് നോക്കേണ്ട കാര്യമില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button