Latest NewsKeralaNews

പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്, നാളെ അംഗത്വം സ്വീകരിക്കും

തീരുമാനം ബിജെപി ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേരും. ബിജെപി ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. നാളെ ബിജെപി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിക്കും.

Read Also: താനെന്നും ഒരു കമ്മ്യൂണിസ്റ്റ് ആണന്ന് തുറന്നു പറയാൻ ആർജ്ജവം കാണിച്ച വ്യക്തിയായിരുന്നു മണി: വിനയൻ

ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ തള്ളി പത്മജ ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയിരുന്നു. ഇത്തരം അഭ്യൂഹങ്ങള്‍ തെറ്റാണെന്നും ശക്തമായി നിഷേധിക്കുന്നുവെന്നുമായിരുന്നു പത്മജയുടെ വാക്കുകള്‍. ഈ പോസ്റ്റും പത്മജ പിന്‍വലിച്ചിട്ടുണ്ട്

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി 2004ല്‍ മുകുന്ദപുരത്ത് നിന്നും ലോക്‌സഭയിലേക്കും തൃശൂര്‍ നിന്ന് 2021 ല്‍ നിയമസഭയിലേക്കും മത്സരിച്ച് പത്മജ വേണുഗോപാല്‍ പരാജയപ്പെട്ടിരുന്നു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button