ചാവക്കാട്: പഞ്ചവടിയിൽ യുവാവിനെ കുത്തിപ്പരിക്കേൽപിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതിയായ പഞ്ചവടി പുളിക്കൽ വീട്ടിൽ നജിലിനെ(26)യാണ് അറസ്റ്റ് ചെയ്തത്. ചാവക്കാട് പൊലീസ് ആണ് പിടികൂടിയത്.
പഞ്ചവടിക്ക് സമീപം ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ അഖിൽ എന്ന യുവാവിനെയാണ് നജിലും ഷാജിയും ചേർന്ന് ആക്രമിച്ചത്. ഒളിവിൽ പോയ ഷാജിയെ പാലക്കാട്ടുനിന്ന് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും ഒളിവിൽ കഴിയുകയായിരുന്ന നജിൽ നാട്ടിലെ സുഹൃത്തിന്റെ വീട്ടിൽ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളിൽ നിന്ന് 20.6 ഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Read Also : സർക്കാർ ‘ഹിമാലയൻ മണ്ടത്തരം’ പരിഹരിച്ചു: ആർട്ടിക്കിൾ 370 വിധിയിൽ പ്രതികരിച്ച് സോളിസിറ്റർ ജനറൽ
നിരവധി കേസുകളിൽ പ്രതിയായ തിരുവത്ര മേത്തി മുർഷാദിന്റെ കൂടെയാണ് നജിൽ ഒളിവിൽ കഴിഞ്ഞിരുന്നത്. മുർഷാദിനെയും പൊലീസ് പിടികൂടി.
സി.ഐ വിപിൻ കെ. വേണുഗോപാലിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സെസിൽ ക്രിസ്ത്യൻ രാജ്, എ.എസ്. സജീവൻ, സി.പി.ഒമാരായ ഇ.കെ. ഹംദ്, സന്ദീപ്, വിനോദ്, യൂനുസ്, ജോസ്, രതീഷ്, അനസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കുന്നംകുളം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments