കോഴിക്കോട്: കല്ലാച്ചിയിൽ നടുറോഡിൽ വച്ച് 17 വയസുകാരിയെ കുത്തിപരിക്കേൽപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. വാണിമേൽ നിടുംപറമ്പ് സ്വദേശിയായ യുവാവ് ആണ് പിടിയിലായത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടിനാണ് യുവാവ് പെൺകുട്ടിയെ ആക്രമിച്ചത്. പെൺകുട്ടിയുടെ ചുമലിൽ ഇയാൾ രണ്ട് പ്രാവശ്യം കുത്തിപരിക്കേൽപ്പിച്ചു. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നും പൊലീസ് അറിയിച്ചു.
അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments