KeralaLatest NewsNews

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പ്രതിസന്ധിയടക്കമുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം കേന്ദ്രം

കേന്ദ്രസര്‍ക്കാരിനെ പഴിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പ്രതിസന്ധിയില്‍ പ്രതികരണവുമായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. പ്രതിസന്ധി ഉടന്‍ പരിഹരിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ സംഘടനകള്‍ സമരം ചെയ്യാന്‍ കാത്തിരിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. പ്രതിസന്ധി രണ്ടു ദിവസത്തിനകം പരിഹരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: ‘പാൽക്കുടത്തിൽ തിന്മയുടെ കാളകൂട വിഷം പേറുന്ന നാലാം കിട ഊച്ചാളി സഖാവ്, കുട്ടികാലന്മാർക്ക് കൂട്ട് പോയ മുതു കാലൻ’: അഞ്‍ജു

ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രി പറഞ്ഞു. ശമ്പളവും പെന്‍ഷനും മുടങ്ങില്ല. സാങ്കേതിക പ്രശ്നമാണ് നിലവിലുള്ളതെന്ന് മന്ത്രി പറഞ്ഞു. അതേസമയം പണം പിന്‍വലിക്കാന്‍ നിയന്ത്രണമേര്‍പ്പെടുത്തി. പണം ഒരുമിച്ച് പിന്‍വലിക്കാന്‍ കഴിയില്ല. 5000 രൂപ നിയന്ത്രണങ്ങളോടെ പിന്‍വലിക്കാം.

അതേസമയം, പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരിനെ ധനമന്ത്രി വിമര്‍ശിച്ചു. കേരളത്തിന് ലഭിക്കേണ്ട തുക കേന്ദ്രം തടഞ്ഞുവെച്ചേക്കുകയാണെന്ന് ധനമന്ത്രി പറഞ്ഞു. 13,608 കോടി രൂപ കേരളത്തിന് കിട്ടാനുണ്ട്. കേസ് കൊടുത്തതിന്റെ പേരില്‍ പണം തടഞ്ഞിരിക്കുകയാണെന്ന് ധനമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button