കൊച്ചി: മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം എംപിയും എംഎല്‍എയും ഉള്‍പ്പെടെയുള്ളവര്‍ എടുത്തുകൊണ്ടുപോയത് ഗൗരവതരമെന്ന് മന്ത്രി പി. രാജീവ്. ജനപ്രതിനിധികള്‍ പക്വതയോടെ പെരുമാറേണ്ടവരാണെന്നും ഇത്തരം പ്രവൃത്തികള്‍ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. കോതമംഗലത്തെ കോണ്‍ഗ്രസ് പ്രതിഷേധത്തെ കുറിച്ച് കുറിച്ച് കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Read Also: സിദ്ധാർഥന്റെ മരണം: ഹോസ്റ്റലിലെ മുഴുവൻ വിദ്യാർഥികളെയും സസ്പെൻഡ് ചെയ്തു
സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. ചിലയിടത്ത് വൈകാരിക പ്രകടനങ്ങള്‍ ഉണ്ടാകാം. എന്നാല്‍, ഒരു ഭൗതിക ശരീരത്തോട് കാണിക്കേണ്ട ആദരവുണ്ട്. നിയമവ്യവസ്ഥയോട് കാണിക്കേണ്ട ആദരവുണ്ട്. സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നതാണ് എംപിയുടെയും എംഎല്‍എയുടെയും നടപടിയെന്ന് പി.രാജീവ് ആരോപിച്ചു.
തുടര്‍ നടപടികള്‍ക്കായി പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രധാനമാണ്. നിയമം അതിന്റെ വഴിക്ക് പോകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.അടിമാലി കാഞ്ഞിരവേലിയില്‍ ഇന്ന് രാവിലെ കാട്ടാന ആക്രമണത്തില്‍ മരിച്ച ഇന്ദിര രാമകൃഷ്ണന്‍ എന്ന സ്ത്രീയുടെ മൃതദേഹവുമായാണ് കോണ്‍ഗ്രസ് പ്രതിഷേധമാര്‍ച്ച് നടത്തിയത്. ഡീന്‍ കുര്യാക്കോസ് എംപി, മാത്യു കുഴല്‍നാടന്‍ എംഎല്‍എ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.
Post Your Comments