KeralaLatest NewsNews

ആദ്യം കരുതിയത് ഭൂമി കുലുക്കമാണെന്ന്: ലോറിയിൽ നിന്ന് ഇറങ്ങിയോടിയ ആന വരുത്തി വെച്ചത് വൻ നാശനഷ്ടങ്ങൾ

പാലക്കാട്: ലോറിയിൽ നിന്ന് ഇറങ്ങിയോടിയ ആന വരുത്തിവെച്ചത് വലിയ നാശനഷ്ടങ്ങൾ. പാലക്കാട് വടക്കുമുറിയിലാണ് സഭവം. ഹൈവേയിൽ വെച്ച് ലോറിയിൽ നിന്ന് ഇറങ്ങിയോടിയ അക്കരമ്മേൽ ശേഖരൻ എന്ന ആനയാണ് വലിയ നാശനഷ്ടങ്ങൾ വരുത്തിവെച്ചത്. 8 കിലോമീറ്ററോളം ദൂരം സഞ്ചരിച്ച ആന നിരവധി വീടുകളും കടകളും തകർത്തു. റോഡിന് സമീപം നിന്നിരുന്ന ചെമ്മരിയാടിന്റെ ശബ്ദം കേട്ട് ആന ഇടയുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

എന്നാൽ, പാപ്പാന്മാരുടെ ഭാഗത്ത് വീഴ്ച്ചയുണ്ടായെന്ന ആരോപണവും ഉയരുന്നുണ്ട്. പുലർച്ചെ നാല് മണിയോടെയാണ് സംഭവം നടന്നത്. മൂന്ന് മണിക്കൂറോളം നേരം ജനവാസമേഖലയിൽ ആന തമ്പടിച്ചു. ആടിനെ മേയ്ക്കാനെത്തി വയലിൽ വിശ്രമിക്കുകയായിരുന്ന പഴനി സ്വദേശി കന്തസ്വാമിയെ ആന ചവിട്ടുകയും ചെയ്തു.

ഒട്ടനവധി വീടുകളും കടകളും ആന തകർത്തിരുന്നു. ആന വീട് പൊളിക്കുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് മനസിലായിരുന്നില്ലെന്നാണ് വീട്ടുകാർ പറയുന്നത്. ഭൂമി കുലുക്കമാണെന്നാണ് ആദ്യം കരുതിയത്. ഷീറ്റ് പൊളിയുന്നതിന്റെ ഭയങ്കര ശബ്ദമായിരുന്നു. ഇരുട്ടായിരുന്നു. ഓട് ദേഹത്തേക്ക് വീണുകൊണ്ടിരുന്നു. വാതിൽ തുറന്ന് നോക്കുമ്പോൾ എല്ലാം തകർന്ന് കിടക്കുകയായിരുന്നു. പ്രദേശവാസികൾ പറഞ്ഞപ്പോഴാണ് ആന കയറിയതാണെന്ന് മനസിലായത്. ജീവൻ രക്ഷപെട്ടന്നേയുള്ളുവെന്നും വീട്ടുകാർ വ്യക്തമാക്കി.

കോർപ്പറേറ്റീവ് ബാങ്കിൽ നിന്ന് ലോൺ എടുത്താണ് വീട് നിർമിച്ചതെന്നാണ് ആനയുടെ ആക്രമണത്തിൽ തകർന്ന വീട്ടിലെ ഗൃഹനാഥൻ വ്യക്തമാക്കുന്നത്. നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന ഉറപ്പ് അധികൃതർ നാട്ടുകാർക്ക് നൽകിയിട്ടുണ്ടെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button