Latest NewsKeralaNews

SFI സദാചാര പോലീസ് ആകുന്നു, മുഖ്യമന്ത്രി എന്തുകൊണ്ട് മൗനം പാലിക്കുന്നു: വിമർശനവുമായി സുരേന്ദ്രൻ

സഖാവ് കരിം എത്ര പെട്ടെന്നാണ് കരീമിക്ക ആയത്

കോഴിക്കോട്: പൂക്കോട് വെറ്ററിനിറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിന് പിന്നില്‍ വർഗീയതയാണെന്ന വിമർശനവുമായി ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. അക്രമം നടത്തിയത് പി.എഫ്.ഐ. ചേർന്ന എസ്.എഫ്.ഐ. ആണെന്നും അദ്ദേഹം പറഞ്ഞു

പി.എഫ്.ഐ. നിരോധിച്ച ശേഷം അവർ എസ്.എഫ്.ഐയില്‍ ചേർന്നു. പരസ്പരം തിരിച്ചറിയാൻ കഴിയാത്ത സംഘടനകളായി ഇവർ മാറിയെന്നും സുരേന്ദ്രൻ പറഞ്ഞു.

read also: ‘നടക്കാനിറങ്ങിയ എന്റെ സുഹൃത്തിനെ വെടിവെച്ചുകൊന്നു’: സഹായം അഭ്യര്‍ത്ഥിച്ച്‌ നടി

മുഖ്യമന്ത്രി എന്തുകൊണ്ട് മൗനം പാലിക്കുന്നു. പോലീസ് നടപടി എടുക്കുമെന്ന് വിശ്വസിക്കുന്നില്ല. പി.എഫ്.ഐ. ബന്ധമുള്ള കേസുകള്‍ കേന്ദ്ര ഏജൻസികള്‍ അന്വേഷിക്കുന്നു. ഈ കേസും കേന്ദ്ര അന്വേഷണ സംഘത്തിന്റെ പരിധിയില്‍ വരണം. സി.പി.എം. എങ്ങോട്ടാണ് പോകുന്നത്. സി.പി.എമ്മിന്റെ പ്രചാരണ ബോർഡില്‍ ഇന്നേ വരെ കരീമിക്ക എന്ന് കണ്ടിട്ടില്ല. സഖാവ് കരിം എത്ര പെട്ടെന്നാണ് കരീമിക്ക ആയതെന്നും മുസ്ലിംവോട്ടിന് വേണ്ടി സി.പി.എം. ഏതറ്റം വരെയും പോകുമന്നും സുരേന്ദ്രൻ വിമർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button