KeralaLatest NewsNews

വിദേശത്തു നിന്ന് വാട്‌സാപ്പിൽ വിളിച്ച് സ്ത്രീകളെ ബ്ലാക്ക് മെയിൽ ചെയ്യുന്നു: ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: വിദേശത്തു നിന്ന് വാട്‌സാപ്പിൽ വിളിച്ച് സ്ത്രീകളെ ബ്ലാക്ക് മെയിൽ ചെയ്യുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. അപരിചിതമായ രാജ്യാന്തര വാട്‌സ്ആപ്പ് കോളുകൾ അറ്റൻഡ് ചെയ്യുന്നത് പൂർണമായും ഒഴിവാക്കേണ്ടതാണെന്നാണ് പോലീസ് നൽകിയിരിക്കുന്ന നിർദ്ദേശം. ഇത്തരം വ്യാജ കോളുകളിൽ വിശ്വസിച്ച് നിരവധി സ്ത്രീകൾക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ട്.

Read Also: വാട്ടര്‍ ടാങ്കില്‍ നിന്നും അസ്ഥികൂടം കണ്ടെത്തിയ സംഭവം, പ്രതികരണവുമായി സമീപത്തുനിന്ന് ലഭിച്ച ലൈസന്‍സിന്റെ ഉടമയുടെ പിതാവ്

സൈബർ ഡിവൈഎസ്പി എന്നു പരിചയപ്പെടുത്തിയാണ് ഇക്കൂട്ടർ വിളിക്കുന്നത്. താങ്കളുടെ ഫോൺ പോലീസിന്റെ നിരീക്ഷണത്തിലാണെന്നും അശ്ലീല വീഡിയോകൾ കാണുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും അറിയിക്കുന്നു. ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്ന് പറഞ്ഞ് ഭയപ്പെടുത്തുന്നു. ഇതോടെ പേടിച്ചു പോകുന്ന സ്ത്രീകളെ തുടർന്നുള്ള ദിവസങ്ങളിൽ വിളിച്ച് കേസ് ഒഴിവാക്കണമെങ്കിൽ പണം നൽകണമെന്ന് ആവശ്യപ്പെടുന്നു.

ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി ലളിതമാണെന്നും പോലീസ് ചൂണ്ടിക്കാട്ടി. അപരിചിതമായ വിദേശ നമ്പറുകളിലെ കോളുകൾ സ്വീകരിക്കാതിരിക്കുക. എല്ലാത്തരം സൈബർ തട്ടിപ്പിനെതിരെയും പരമാവധി ജാഗ്രത പാലിക്കുക. സംശയാസ്പദമായ സംഭവങ്ങൾ പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Read Also: മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്‍റെയും ഉറക്കം കെടുത്തുന്ന വിരുതൻ: മരപ്പട്ടി ആള് ചില്ലറക്കാരനല്ല !

shortlink

Related Articles

Post Your Comments

Related Articles


Back to top button