KeralaLatest NewsNews

മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്‍റെയും ഉറക്കം കെടുത്തുന്ന വിരുതൻ: മരപ്പട്ടി ആള് ചില്ലറക്കാരനല്ല !

‘ഷർട്ട് ഇസ്‌തിരിയിട്ട് വയ്‌ക്കാനോ വെള്ളം തുറന്ന് വയ്‌ക്കാനോ കഴിയില്ല, മരപ്പട്ടിയുടെ മൂത്രം വീഴും’, ക്ലിഫ് ഹൗസിലെ ശല്യക്കാരനായ മരപ്പട്ടിയെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ വാക്കുകളാണിത്. മുഖ്യനെ പരിഹസിക്കാൻ വരട്ടെ, മുഖ്യമന്ത്രിക്ക് മാത്രമല്ല പ്രതിപക്ഷ നേതാവിനുമുണ്ട് പരാതി. ‘പുലര്‍ച്ചെ നാലുമണിക്ക് ഞാനും മരപ്പട്ടി ശല്യം കാരണം ഉണര്‍ന്നു. ഒന്നല്ല, ഇഷ്ടംപോലെ മരപ്പട്ടിയുണ്ട് ’ മുഖ്യമന്ത്രിക്കൊപ്പം പ്രതിപക്ഷ നേതാവും തന്‍റെ ആവലാതി പറഞ്ഞു. ഇതോടെ, സോഷ്യൽ മീഡിയയിലെ മെയിൻ താരമായി മാറിയിരിക്കുകയാണ് കക്ഷി.

സംസ്ഥാനം ഭരിക്കുന്ന മന്ത്രിമാരുടെ വസതികളില്‍ കയറി അവര്‍ക്ക് നിരന്തരം തലവേദന സൃഷ്ടിക്കുന്ന ഈ മരപ്പട്ടിയെ കുറിച്ച് ഇന്നത്തെ തലമുറയ്ക്ക് അധികമൊന്നും അറിയില്ലായിരിക്കാം. പണ്ടൊക്കെ നാട്ടിന്‍ പുറത്തെ വീടുകളില്‍ വളര്‍ത്തിയിരുന്ന കോഴികളെ പിടിച്ച് ചോരകുടിച്ചിരുന്ന ഈ വിരുതന്‍മാര്‍ ഇന്ന് പലയിടത്തുമുണ്ട്. ഇവയുടെ മൂത്രത്തില്‍ നിന്നുണ്ടാകുന്ന അസഹ്യമായ ദുര്‍ഗന്ധമാണ് മനുഷ്യര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്. Paradoxurus hermaphroditus എന്നാണ് മരപ്പട്ടിയുടെ ശാസ്ത്രീയ നാമം. വെരുകുമായി അടുത്ത സാമ്യമുള്ള ഇവ സസ്തനി വര്‍ഗത്തില്‍ ഉള്‍പ്പെട്ട ജീവിയാണ്. രാത്രികാലങ്ങളിലാണ് ഇരതേടിയുള്ള സഞ്ചാരം. കൂട്ടില്‍ കിടക്കുന്ന കോഴികളെ മാത്രമല്ല . പനങ്കുലയും, തെങ്ങിൻ പൂക്കുലയും കരിക്കും പഴവര്‍ഗങ്ങളും ചെറിയ ജീവികളെയുമൊക്കെയാണ് ഇവ ആഹാരമാക്കുന്നത്.

മൂന്നുമുതൽ മൂന്നരകിലോഗ്രാം വരെ ഭാരമുണ്ടാകാറുള്ള മരപ്പട്ടികൾക്ക് മൂക്കുമുതൽ വാലിന്റെ അറ്റം വരെ ഏകദേശം ഒരു മീറ്റർ നീളമുണ്ടായിരിക്കും. വാലിനു ഏകദേശം 45 സെന്റീമീറ്ററാണു നീളമുണ്ടായിരിക്കും. വെളുത്ത ശരീരത്തിലൂടെ കറുത്തരോമങ്ങളാണുണ്ടാവുക. കണ്ണിനു മുകളിലും താഴെയുമായി വെളുത്ത പാട് കാണാവുന്നതാണ്. നെറ്റിയിൽ നിന്നു തുടങ്ങി വാലുവരെയെത്തുന്ന കറുത്ത വര, കൂടിനിൽക്കുന്ന രോമങ്ങൾ സൃഷ്ടിക്കുന്ന ഒന്നാണ്. ഉടലിൽ മുന്നിൽ നിന്നു പിന്നോട്ട് ആകെ മൂന്നു വരകൾ ഉണ്ട്. ശരീരത്തിൽ അവ്യക്തമായി മറ്റുപാടുകൾ കാണാവുന്നതാണ്. കുട്ടികളിൽ ഈ വരകൾ വ്യക്തമായിരിക്കണമെന്നില്ല. സാധാരണ മരത്തിൽ ജീവിക്കുന്ന മരപ്പട്ടികളുടെ കാൽനഖങ്ങൾ മരത്തിൽ പിടിച്ചു കയറാൻ പാകത്തിൽ വളരെ കൂർത്തതായിരിക്കും. മണ്ണിലിറങ്ങിയും ഇരതേടാറുണ്ട്. കറുത്ത രോമങ്ങളാൽ മൂടപ്പെട്ട ശക്തമായ വാലും മരങ്ങളിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും സഹായമായി ഉപയോഗിക്കുന്നു. വെരുകുവംശത്തിൽ പെട്ട മറ്റു ജീവികളിൽ നിന്നു വ്യത്യസ്തമായി വാലിൽ വളയങ്ങളുണ്ടാകാറില്ല. അപകടഘട്ടങ്ങളിൽ പൂച്ചകളെ പോലെ ചീറ്റുകയും കടിക്കുകയും ചെയ്യുന്നതാണ്.

രാത്രിയിലാണ് മരപ്പട്ടികൾ ഇരതേടാനിറങ്ങുക. മിശ്രഭുക്ക് ആയ ഈ ജീവികളുടെ ഭക്ഷണം പ്രധാനമായും പഴങ്ങളും, ചെറു ഉരഗങ്ങളും, മുട്ടകളുമാണ്. വർഷത്തിലുടനീളം കുട്ടികളുണ്ടാവാറുണ്ട്. മരത്തിന്റെ പൊത്തുകളിലാണ് സാധാരണ കുട്ടികൾ ഉണ്ടാവുക. മൂന്നോ നാലോ കുട്ടികൾ ഒരു പ്രസവത്തിൽ ഉണ്ടാകുന്നു. പിറന്ന് ഒരു കൊല്ലമാകുമ്പോൾ പ്രായപൂർത്തിയാകുന്ന മരപ്പട്ടികൾ സാധാരണ 22 കൊല്ലം വരെ ജീവിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button